മെസ്സിക്കൊരു വേൾഡ് കപ്പ് പദ്ധതി,വാൻ ഗാലിനെ തള്ളി വാൻ ഡൈക്കും നെതർലാന്റ്സും.
ലോക ഫുട്ബോളിൽ ഒരു വിവാദപ്രസ്താവന ഇന്നലെ നെതർലാൻഡ്സിന്റെ മുൻ പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ നടത്തിയിരുന്നു. അതായത് ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് കിരീടം ലഭിച്ചത് മുൻകൂട്ടി തയ്യാറാക്കിയത് തയ്യാറാക്കിയത് കൊണ്ടാണ് എന്നായിരുന്നു ഇദ്ദേഹം ആരോപിച്ചിരുന്നത്. നെതർലാൻഡ്സിനെതിരെയുള്ള മത്സരത്തിൽ അർജന്റീനയെ അവർ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് പലരും രംഗത്ത് വന്നിട്ടുമുണ്ട്. എന്നാൽ മെസ്സിക്ക് വേൾഡ് കപ്പ് പദ്ധതി എന്ന പ്രസ്താവനയിൽ വാൻ ഡൈക്കും നെതർലാന്റ്സ് സ്‌ക്വാഡും അവരുടെ മുൻ പരിശീലകനൊപ്പം നിലകൊണ്ടിട്ടില്ല.വാൻ ഗാലിനെ തള്ളുകയാണ് വാൻ ഡൈക്ക് ചെയ്തത്. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ് എന്നാണ് NOS നോട് വാൻ ഡൈക്ക് പറഞ്ഞത്.
വാൻ ഗാലിന് എന്താണോ പറയാൻ തോന്നുന്നത് അത് അദ്ദേഹത്തിന് പറയാം. അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.ഞാൻ അതിനോട് യോജിക്കുന്നില്ല.ഈ വേൾഡ് കപ്പ് അർജന്റീന അർഹിച്ചത് തന്നെയാണ്. ഞാനും എന്റെ ടീമും അദ്ദേഹത്തിന്റെ വാദത്തെ പിന്തുണക്കുന്നില്ല,നെതർലാന്റ്സ് നായകൻ പറഞ്ഞു.
വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു അർജന്റീനയും നെതർലാൻസും തമ്മിൽ ഏറ്റുമുട്ടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലാൻഡ്സ് പുറത്താവുകയായിരുന്നു.മത്സരത്തിൽ ഒരുപാട് പ്രകോപനപരമായ കാര്യങ്ങൾ നടന്നിരുന്നു. ലയണൽ മെസ്സി വാൻ ഗാലിനോട് ചൂടായതൊക്കെ മാധ്യമശ്രദ്ധ നേടിയിരുന്നു.