കിരീടങ്ങൾ ഓരോന്നോരോന്നായി വാരിക്കൂട്ടുന്ന തിരക്കിലാണ് ലയണൽ മെസ്സിയുടെ അർജന്റീന ഇപ്പോൾ ഉള്ളത്. 2021ലെ കോപ്പ അമേരിക്കയിലൂടെയായിരുന്നു അർജന്റീന ജൈത്രയാത്ര തുടങ്ങിയത്. പിന്നീട് ഇറ്റലിയെ ഫൈനലിസിമയിൽ തോൽപ്പിച്ചു കൊണ്ടും ഫ്രാൻസിനെ വേൾഡ് കപ്പിൽ തോൽപ്പിച്ചു കൊണ്ടും രണ്ട് കിരീടങ്ങൾ കൂടി അർജന്റീന ട്രോഫി ക്യാബിനറ്റിലേക്ക് എത്തിച്ചു.
ഇനി മെസ്സിയുടെയും സ്കലോണിയുടെയും അടുത്ത ടാർഗറ്റ് വരുന്ന കോപ്പ അമേരിക്കയാണ്. 2024ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ കോപ്പ അമേരിക്ക നടക്കുക. നിലവിലെ ജേതാക്കളായ അർജന്റീന കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇറങ്ങുക. ആ കോപ്പ അമേരിക്കക്ക് അർജന്റീന അണിയുന്ന ജേഴ്സിയുടെ ചിത്രങ്ങൾ ഇപ്പോൾ ലീക്കായി.
അഡിഡാസാണ് അർജന്റീനയുടെ സ്പോൺസർമാർ.ഫൂട്ടി ഹെഡ്ലൈൻസാണ് ഇത് ലീക്ക് ആക്കിയത്. അർജന്റീനയുടെ ട്രഡീഷണൽ ആയിട്ടുള്ള ആകാശ നീലയും വെള്ളയും തന്നെയാണ് ജേഴ്സിയുടെ നിറം. വേൾഡ് കപ്പിനെ സൂചിപ്പിക്കുന്ന മൂന്ന് സ്റ്റാറുകളിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. അതായത് മധ്യത്തിലെ സ്റ്റാർ മുമ്പ് ഉണ്ടായതിൽ നിന്നും കുറച്ച് താഴേക്ക് സ്ഥാപിച്ചിട്ടുണ്ട്. സ്വർണ്ണ കളർ നിറത്തിലാണ് അഡിഡാസിന്റെ ലോഗോയും AFAയുടെ ലോഗോയും ഉള്ളത്.പിൻഭാഗവും അങ്ങനെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.