മെസ്സിയും റൊണാൾഡോയും വീണ്ടും നേർക്കുനേർ വരുമോ? അർജന്റീന തയ്യാറെടുക്കുന്നത് വമ്പൻ മത്സരങ്ങൾക്ക് വേണ്ടിയെന്ന് വാർത്ത.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ലോക ഫുട്ബോളിലെ ഏറ്റവും വലിയ ചിരവൈരികളാണ്. എന്നാൽ തങ്ങൾ തമ്മിലുള്ള റൈവൽറിയൊക്കെ അവസാനിച്ചു കഴിഞ്ഞുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തുറന്നു പറഞ്ഞിരുന്നു. രണ്ടുപേരും ഇപ്പോൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് കളിക്കുന്നത്.

ഈ വർഷത്തിന്റെ തുടക്കത്തിൽ റൊണാൾഡോയും മെസ്സിയും നേർക്കുനേർ വന്നിരുന്നു. പക്ഷേ ഇനി വരാനുള്ള സാധ്യതകൾ വളരെ കുറവാണ് എന്ന വിലയിരുത്തലുകൾ വരുന്നതിനിടെയാണ് മറ്റൊരു സാധ്യത തുറന്നിരിക്കുന്നത്. ലയണൽ മെസ്സിയും റൊണാൾഡോയും ഇനിയും ഏറ്റുമുട്ടിയേക്കാം.അത് നാഷണൽ ടീമിന്റെ ജേഴ്സിയിലാവും.

യുവേഫയും കോൺമെബോളും സഹകരിച്ചുകൊണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാൻ ആലോചിക്കുന്നുണ്ട്. 2024 മാർച്ച് മാസത്തിൽ അർജന്റീന രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കും. അത് യൂറോപ്പിൽ വെച്ചാവാനാണ് സാധ്യത. യൂറോപ്പിലെ വമ്പൻ നാഷണൽ ടീമുകളെയാണ് എതിരാളികളായി കൊണ്ട് ഇപ്പോൾ പരിഗണിക്കുന്നത്.

വെമ്പ്ളിയിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീന സൗഹൃദമത്സരം കളിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.ഇംഗ്ലണ്ടിനെ കൂടാതെ പല വമ്പൻ ടീമുകളെയും എതിർ സ്ഥാനത്തേക്ക് ഇപ്പോൾ പരിഗണിക്കുന്നുണ്ട്.ജർമ്മനി,ഫ്രാൻസ്,നെതർലാന്റ്സ്, പോർച്ചുഗൽ എന്നിവരിൽ ഏതെങ്കിലും ടീമുകൾ അർജന്റീനയുടെ എതിരാളികളായി വരാനും സാധ്യതയുണ്ട്. പോർച്ചുഗൽ എതിരാളികളായി വരികയാണെങ്കിലാണ് റൊണാൾഡോയും മെസ്സിയും ഏറ്റുമുട്ടുന്നത് നമുക്ക് ഒരിക്കൽ കൂടി കാണാൻ കഴിയുക.

കഴിഞ്ഞ വേൾഡ് കപ്പിൽ പല യൂറോപ്യൻ ടീമുകളെയും അർജന്റീന മലർത്തിയടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടായിരുന്നു അർജന്റീനയോട് പരാജയപ്പെട്ടത്. പിന്നീട് ക്വാർട്ടറിൽ ഹോളണ്ടും സെമിയിൽ ക്രൊയേഷ്യയും ഫൈനലിൽ ഫ്രാൻസും അർജന്റീനയോട് പരാജയപ്പെട്ടു.

ArgentinafrancePortugal
Comments (0)
Add Comment