വേൾഡ് കപ്പ് നേടിയതിനു ശേഷവും അർജന്റീന തങ്ങളുടെ തകർപ്പൻ വിജയ കുതിപ്പ് തുടരുകയാണ്.അതിനുശേഷം നാല് ഫ്രണ്ട്ലി മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചു. ഈ നാല് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയ അർജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.പനാമ,കുറസാവോ,ഓസ്ട്രേലിയ,ഇൻഡോനേഷ്യ എന്നിവരായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്.
2026 അമേരിക്കയിൽ നടക്കുന്ന വേൾഡ് കപ്പിനുള്ള ക്വാളിഫിക്കേഷൻ മത്സരങ്ങളാണ് ഇനി നടക്കുക. അർജന്റീനയുടെ ആദ്യ രണ്ടു മത്സരങ്ങളിലെ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.സെപ്റ്റംബർ ഒമ്പതാം തീയതിയാണ് ഈ മത്സരം നടക്കുക. പുലർച്ചെ 5:30ന് അർജന്റീനയിലെ തന്നെ മോണുമെന്റൽ സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടക്കുക.സെപ്റ്റംബർ മാസത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബോളീവിയയാണ് അർജന്റീനയുടെ എതിരാളികൾ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലാ പാസ് മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.
🚨 OFFICIAL: World Cup 2026 qualifiers, Argentina – Ecuador confirmed at Monumental on 8th September.
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 1, 2023
20:00 local time. 🇦🇷 pic.twitter.com/IBcurjoci4
ഒക്ടോബറിൽ നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പരാഗ്വ,പെറു എന്നിവരാണ്. നവംബറിൽ നടക്കുന്ന മത്സരത്തിൽ ഉറുഗ്വ,ബ്രസീൽ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് 2024 സെപ്റ്റംബർ മാസത്തിലാണ് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ തുടരുക.
അതിനിടെ ചില ഫ്രണ്ട്‌ലി മത്സരങ്ങളും കോപ്പ അമേരിക്കയും അർജന്റീന കളിക്കും.ലാറ്റിനമേരിക്കയിൽ നിന്നും ഒന്നാമൻമാരായിക്കൊണ്ട് വേൾഡ് കപ്പിന് യോഗ്യത നേടുക എന്നതായിരിക്കും അർജന്റീനയുടെ ലക്ഷ്യം. കൂടെ കോപ്പ അമേരിക്കയും നിലനിർത്താൻ അർജന്റീന ലക്ഷ്യം വെക്കുന്നുണ്ട്.