നാപോളി,ബാഴ്സ,ആസ്റ്റൻ വില്ല,റയൽ ബെറ്റിസ്.. അർജന്റീനയുടെ മിന്നും താരത്തിന് വേണ്ടി പിടിവലി.

പതിവുപോലെ അർജന്റീന താരങ്ങൾ ഈ ട്രാൻസ്ഫർ വിൻഡോയിലും സജീവമാണ്.അലക്സിസ് മാക്ക് ആല്ലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കിയിരുന്നു. ലയണൽ മെസ്സി ഇന്റർമിയാമിയിലേക്ക് പോയപ്പോൾ ഡി മരിയ ബെൻഫിക്കയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.ഡിബാല,ലൗറ്ററോ എന്നിവരൊക്കെ തന്നെയും ട്രാൻസ്ഫർ വിൻഡോയിൽ സംസാരിക്കപ്പെടുന്ന താരങ്ങളാണ്.

അത്തരത്തിലുള്ള ഒരു താരമാണ് ജിയോവാനി ലോ സെൽസോ. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ടോട്ടൻഹാമിന്റെ താരമാണ് ഇദ്ദേഹം. കഴിഞ്ഞ സീസണിൽ വിയ്യാറയലിൽ ലോണിൽ കളിച്ചിരുന്നു.ലോ സെൽസോക്ക് വേണ്ടി ഒരു പിടിവലി തന്നെ നടക്കുന്നുണ്ട് എന്നാണ് റെലെവോ എന്ന മീഡിയ കണ്ടെത്തിയിരിക്കുന്നത്.

ഒരുപാട് കാലമായി ബാഴ്സ നോട്ടമിടുന്ന താരമാണ് ലോ സെൽസോ.സാവിയുടെ ഇഷ്ടതാരമാണ് ഈ അർജന്റീനക്കാരൻ.ഈ താരത്തെ സൈൻ ചെയ്യാൻ ക്ലബ്ബിനോട് കോച്ച് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫിനാൻഷ്യൽ പ്രശ്നങ്ങൾ കൊണ്ട് അത് സാധ്യമായിട്ടില്ല. ബാഴ്സയെ കൂടാതെ നാപോളി,ആസ്റ്റൻ വില്ല,റയൽ ബെറ്റിസ് എന്നിവർക്കൊക്കെ ഈ അർജന്റീന താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ വളരെയധികം താല്പര്യമുണ്ട്.

മുമ്പ് റയൽ ബെറ്റിസിന് വേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. അർജന്റീന ക്ലബ്ബായ റൊസാരിയോ സെൻട്രലിലൂടെ വളർന്ന ഇദ്ദേഹം പിഎസ്ജിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. പരിക്ക് മൂലം ഖത്തർ വേൾഡ് കപ്പ് നഷ്ടമായെങ്കിലും അർജന്റീനയുടെ ഏറ്റവും നിർണായകമായ താരമാണ് ലോ സെൽസോ.

ArgentinaGiovani Lo Celso
Comments (0)
Add Comment