അർജന്റീനയുടെ വേൾഡ് കപ്പ് ചാമ്പ്യന്മാർ തേടി ഒരുപാട് സൗദി അറേബ്യൻ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റുകളിൽ വല വീശുന്നു. ലയണൽ മെസ്സിക്ക് വേണ്ടിയായിരുന്നു അൽ ഹിലാൽ റെക്കോർഡ് ഓഫർ നൽകിയിരുന്നത്.പക്ഷേ മെസ്സി അത് നിരസിച്ചുകൊണ്ട് അമേരിക്കയിലേക്ക് പോയി. മെസ്സിയെ കൂടാതെ ദിബാല,ലൗറ്ററോ തുടങ്ങിയ ഒരുപാട് പ്രമുഖ താരങ്ങൾക്ക് വേണ്ടി സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയിരുന്നു.
ഏറ്റവും അവസാനത്തിൽ റോഡ്രിഗോ ഡി പോൾ,എയ്ഞ്ചൽ കൊറേയ എന്നീ താരങ്ങൾക്ക് വേണ്ടിയായിരുന്നു അവർ ശ്രമങ്ങൾ നടത്തിയിരുന്നത്.പക്ഷേ ഈ ലോക ചാമ്പ്യന്മാരും അവരുടെ ഓഫറുകൾ നിരസിച്ചു. എന്നാൽ മറ്റൊരു വേൾഡ് കപ്പ് ജേതാവായ പപ്പു ഗോമസ് സൗദി അറേബ്യയിലേക്ക് എത്താൻ ഇപ്പോൾ സാധ്യതയുണ്ട്. എന്തെന്നാൽ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്ന സെവിയ്യ എന്ന സ്പാനിഷ് ക്ലബ്ബുമായുള്ള കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന് അവിടെ തുടരാൻ താല്പര്യമില്ല.മാത്രമല്ല അദ്ദേഹം ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബുമായി ചർച്ചകൾ നടത്തുന്നുണ്ട്. പപ്പു ഗോമസ് സൗദി അറേബ്യയിലേക്ക് എത്താനുള്ള സാധ്യതകളാണ് ഇപ്പോൾ ഉള്ളത്.റെലെവോ,ഫാബ്രിസിയോ റൊമാനോ,ഗാസ്റ്റൻ എഡൂൾ എന്നിവരൊക്കെ ഈ വാർത്ത റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.ഏതാണ് സൗദി ക്ലബ്ബ് എന്നത് വ്യക്തമല്ല.
അർജന്റീനയുടെ നാഷണൽ ടീമിൽ ഇനി പപ്പു കളിക്കാനുള്ള സാധ്യത കുറവാണ്. കാരണം പുതിയ സ്‌ക്വാഡിൽ അദ്ദേഹത്തിന് ഇടം ലഭിച്ചിരുന്നില്ല.അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്. മാത്രമല്ല അർജന്റീന ദേശീയ ടീം താരങ്ങൾക്കിടയിൽ പപ്പു ഗോമസുമായി വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട് എന്ന വാർത്തകളും ഈയിടെ പുറത്തേക്ക് വന്നിരുന്നു.