ഡി പോളിനെ മാത്രമല്ല, മറ്റൊരു അർജന്റൈൻ സൂപ്പർതാരത്തെക്കൂടി എത്തിക്കാൻ ശ്രമം നടത്തി സൗദി,പക്ഷേ ഫലം കണ്ടില്ല.
ലോക ഫുട്ബോളിലെ ഒരുപാട് പ്രതിഭാധനരായ താരങ്ങൾ യൂറോപ്പിലെ ഹൈലെവൽ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലേക്ക് പോകുന്നത് തുടരുകയാണ്.റൊണാൾഡോയും നെയ്മറുമെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ നിരവധി ബ്രസീലിയൻ താരങ്ങളുമുണ്ട്.ഫാബിഞ്ഞോ,ഫിർമിഞ്ഞോ,ടെല്ലസ്,മാൽക്കം എന്നിവരൊക്കെ സൗദി അറേബ്യയിലെ താരങ്ങളാണ്.
പക്ഷേ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന ടീമിലെ ഒരു താരത്തെ പോലും ഇതുവരെ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിട്ടില്ല. ലയണൽ മെസ്സി,ഡി മരിയ,ഡിബാല,ലൗറ്ററോ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങളെയെല്ലാം സ്വന്തമാക്കാൻ സൗദി ശ്രമങ്ങൾ നടത്തിയിരുന്നു.അതൊക്കെ വിഫലമാവുകയായിരുന്നു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയും ഇതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവിൽ ഡി പോളിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സൗദി അറേബ്യയിലെ അൽ അഹ്ലി നടത്തി. പക്ഷേ ഡി പോളും അത് നിരസിക്കുകയായിരുന്നു.റെലെവോയുടെ മാറ്റിയോ മോറേറ്റൊ പുതിയ വാർത്ത പുറത്തുവിട്ടു. അതായത് ലോക ചാമ്പ്യനായ എയ്ഞ്ചൽ കൊറേയയെ സ്വന്തമാക്കാൻ സൗദി ശ്രമിച്ചിരുന്നു.അദ്ദേഹത്തിന് ഓഫറുകൾ നൽകിയിരുന്നു.പക്ഷേ അദ്ദേഹവും റിജക്ട് ചെയ്തിട്ടുണ്ട്.
സ്പാനിഷ് ലീഗിലെ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.2015 മുതൽ അവരുടെ ഭാഗമാണ്. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി 23 മത്സരങ്ങൾ കൊറേയ കളിച്ചിട്ടുണ്ട്.അർജന്റീന താരങ്ങളെ ഇപ്പോൾ എത്തിക്കാൻ കഴിയാത്തത് സൗദിക്ക് നിരാശയാണ് സമ്മാനിക്കുന്നത്.