ആരെ പൊക്കിയാലും അർജന്റീനക്കാരെ പൊക്കാനാവില്ല, സൗദി അറേബ്യ മുട്ടുമടക്കിയത് മെസ്സി ഉൾപ്പെടെയുള്ള നിരവധി അർജന്റൈൻ താരങ്ങളുടെ മുന്നിൽ.
സൗദി അറേബ്യ ലോക ഫുട്ബോളിന്റെ സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ച ഒരു വിപ്ലവമാണ് ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഫുട്ബോളിനെ വേരോട്ടമില്ലാത്ത സൗദി അത്ര പ്രശസ്തമല്ലാത്ത തങ്ങളുടെ ലീഗിനെ അത്ഭുതകരമായ രീതിയിൽ വളർത്തുന്നതാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുക. അതിൽ പ്രധാന പങ്കു വഹിക്കുന്നത് അവരുടെ സാമ്പത്തിക ശക്തി തന്നെയാണ്. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളെ വാരി കൂട്ടുന്നത് സൗദി അറേബ്യ തുടരുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ,കരിം ബെൻസിമ തുടങ്ങിയ താരങ്ങളൊക്കെ ഇപ്പോൾ സൗദി അറേബ്യയിലാണ് കളിക്കുന്നത് എന്നറിയുമ്പോഴാണ് സൗദി എത്രത്തോളം മാറ്റങ്ങൾ സൃഷ്ടിച്ചു എന്നുള്ളത് നമുക്ക് മനസ്സിലാവുക.പക്ഷേ സൗദി അറേബ്യക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരു കൂട്ടരുണ്ട്.അത് മറ്റാരുമല്ല,ലോക ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീന ടീമിലെ ഒരൊറ്റ താരത്തെ പോലും സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിട്ടില്ല.
അർജന്റീനയിലെ പ്രധാനപ്പെട്ട എല്ലാ താരങ്ങൾക്ക് വേണ്ടിയും സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമിച്ചിരുന്നു.എല്ലാവരും നിരുപാധികം അത് നിരസിക്കുകയായിരുന്നു. ലയണൽ മെസ്സിക്ക് വേണ്ടി അൽ ഹിലാൽ ലോക റെക്കോർഡ് ഓഫറായിരുന്നു നൽകിയിരുന്നത്.മെസ്സി അത് നിരസിക്കുകയായിരുന്നു.പൗലോ ഡിബാല,ലിയാൻഡ്രോ പരേഡസ്,ക്യൂട്ടി റൊമേറോ,ഡി മരിയ,ലൗറ്ററോ മാർട്ടിനസ്,നിക്കോളാസ് ഓട്ടമെന്റി,റോഡ്രിഗോ ഡി പോൾ എന്നിവർക്കൊക്കെ സൗദി അറേബ്യയിലെ ക്ലബ്ബുകൾ ഓഫറുകൾ നൽകിയിരുന്നു.എന്നാൽ ഇവർ എല്ലാവരും തന്നെ അത് നിരസിക്കുകയായിരുന്നു.
അതായത് സൗദിയുടെ പണക്കൊഴുപ്പിൽ അർജന്റീന താരങ്ങൾ വീണില്ല. അതിൽ മുഖ്യ പങ്ക് വഹിക്കാൻ അവരുടെ പരിശീലകനായ ലയണൽ സ്കലോണിക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ താരങ്ങളെല്ലാം യൂറോപ്പിലെ ഹൈലവല്‍ ഫുട്ബോൾ കളിക്കണമെന്ന് തന്നെയാണ് സ്കലോണിയുടെ ആഗ്രഹം.താരങ്ങളുടെ ഈ തീരുമാനങ്ങൾ അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്നതാണ്.