അറ്റാക്കിങ്ങിൽ രണ്ട് സംശയങ്ങൾ,ബാക്കിയെല്ലാം സെറ്റാണ്,ഉറുഗ്വയെ നേരിടാൻ ഒരു തകർപ്പൻ ഇലവനുമായി സ്കലോണി.

അർജന്റീനയുടെ നാഷണൽ ടീം അതിപ്രധാനമായ ഒരു മത്സരത്തിലേക്ക് കടക്കുകയാണ്.കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യത്തെ നാലു മത്സരങ്ങളും വിജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് അർജന്റീന ഈ മത്സരത്തിനു വരുന്നത്.ഉറുഗ്വയാണ് എതിരാളികൾ. വെള്ളിയാഴ്ച പുലർച്ചെ 5:30ന് അർജന്റീനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

ഏറ്റവും അവസാനത്തിലാണ് പരിശീലകനായ ലയണൽ സ്കലോണി ടീമിനെ പ്രഖ്യാപിച്ചിരുന്നത്.എന്തെന്നാൽ ടീമിലെ ചില പ്രധാനപ്പെട്ട താരങ്ങളെ പരിക്ക് അലട്ടിയിരുന്നു, അതുകൊണ്ടുതന്നെ അവരുടെ പകരക്കാരെ ഉൾപ്പെടുത്താൻ ഒരല്പം സമയം ആവശ്യമായ വരുകയായിരുന്നു. എന്നിരുന്നാലും ഒരു മികച്ച ടീമുമായാണ് സ്കലോണി ഈ മത്സരങ്ങൾക്ക് വേണ്ടി കടന്നു വന്നിരിക്കുന്നത്.ഉറുഗ്വക്ക് ശേഷം കരുത്തരായ ബ്രസീലിനെ കൂടി അർജന്റീനക്ക് നേരിടാനുണ്ട്.

രണ്ടുദിവസത്തെ ട്രെയിനിങ് അർജന്റീന പൂർത്തിയാക്കിയതിന് പിന്നാലെ ടിവൈസി സ്പോർട്സിന്റെ ഗാസ്റ്റൻ എഡ്യൂൾ സ്റ്റാർട്ടിങ് ഇലവനുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് അറ്റാക്കിങ്ങിൽ രണ്ട് സംശയങ്ങൾ ഇപ്പോഴും ലയണൽ സ്കലോണിക്ക് നിലനിൽക്കുന്നുണ്ട്. വൈകാതെ അദ്ദേഹം അതിൽ തീരുമാനം കൈക്കൊള്ളും. ഒരു മികച്ച നിരയെ തന്നെ ഈ ഉറുഗ്വക്കെതിരെ കളത്തിൽ ഇറക്കാനാണ് പരിശീലകന്റെ പദ്ധതി.എന്തെന്നാൽ വെല്ലുവിളി ഉയർത്താവുന്ന ഒരു ടീമാണ് ഉറുഗ്വ. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു.

മുന്നേറ്റത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സി ഉണ്ടാകും.അദ്ദേഹത്തോടൊപ്പം ആരെ ഇറക്കും എന്ന കാര്യത്തിലാണ് സംശയങ്ങൾ നിലനിൽക്കുന്നത്.ഹൂലിയൻ ആൽവരസിനെയാണോ അതോ ലൗറ്ററോ മാർട്ടിനസിനെയാണോ ഇറക്കേണ്ടത് എന്ന കാര്യത്തിൽ ഒരു സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഈ രണ്ടു താരങ്ങളും ഈ സീസണിൽ മാരക ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു സംശയം വിങ്ങറായി കൊണ്ട് ഡി മരിയയെ ഉപയോഗപ്പെടുത്തണോ അതോ നിക്കോ ഗോൺസാലസിനെ ഉപയോഗപ്പെടുത്തണോ എന്നാണ്. പരിക്ക് മൂലം കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ഡി മരിയക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.ഗോൺസാലസായിരുന്നു അപ്പോൾ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നത്.

ഗോൾകീപ്പറായി കൊണ്ട് എമി മാർട്ടിനസ് തന്നെ.വിങ് ബാക്ക് പൊസിഷനിൽ നഹുവെൽ മൊളീനയും നിക്കോളാസ് ടാഗ്ലിയാഫിക്കോയും ഉണ്ടാകും. പുതിയ താരം പാബ്ലോ മാഫിയോക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കില്ല.ക്രിസ്റ്റ്യൻ റൊമേറോ,ഓട്ടമെന്റി എന്നിവർ തന്നെയാണ് സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടാവുക. മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നിവരാണ് വരിക. മുന്നേറ്റ നിരയിൽ ലയണൽ മെസ്സി ഉണ്ടാകും, അദ്ദേഹത്തിനൊപ്പം ഡി മരിയ അല്ലെങ്കിൽ ഗോൺസാലസ്,ലൗറ്ററോ അല്ലെങ്കിൽ ആൽവരസ് എന്നിവരാണ് ഉണ്ടാവുക.ഇതാണ് എഡ്യൂൾ നൽകുന്ന വിവരം.

ArgentinaLionel MessiLionel ScaloniUruguay
Comments (0)
Add Comment