പെറുവിനെ വീഴ്ത്താൻ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ? ഇപ്പോഴത്തെ സാധ്യത ഇലവൻ ഇപ്രകാരമാണ്.
അർജന്റീനയും പരാഗ്വയും തമ്മിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ തന്നെ ലയണൽ മെസ്സി ഇല്ലാത്തത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു. പക്ഷേ മത്സരത്തിന്റെ സെക്കൻഡ് ഹാഫിൽ മെസ്സി വന്നു. നല്ല പ്രകടനം ക്യാപ്റ്റന്റെ ഭാഗത്ത് നിന്നു ഉണ്ടാവുകയും ചെയ്തു.
ഭാഗ്യമില്ലാത്തതുകൊണ്ടാണ് രണ്ട് ഗോളുകൾ മെസ്സിക്ക് നേടാനാവാതെ പോയത്. ഇനി അടുത്ത മത്സരത്തിലെ എതിരാളികളായ പെറുവിനെതിരെ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. ബുധനാഴ്ച രാവിലെയാണ് പെറുവും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുക.മെസ്സി ആ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ട്രെയിനിങ് സെഷനുകൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞിരുന്നത്.
മെസ്സി കളിക്കാനുള്ള ഒരു സാധ്യതകളെ ഇപ്പോൾ അർജന്റൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലയണൽ മെസ്സി വരികയാണെങ്കിൽ സ്ഥാനം നഷ്ടമാവുക സ്ട്രൈക്കറായ ലൗറ്ററോ മാർട്ടിനസ്സിനായിരിക്കും എന്ന കാര്യവും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.അതായത് നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിൽ അപ്പോൾ ഹൂലിയൻ ആൽവരസ് കളിക്കും.നിക്കോളാസ് ഗോൺസാലസിന് അപ്പോഴും ടീമിൽ ഇടമുണ്ടാകും.
This photo. 🥶 pic.twitter.com/oEM3x9TxGE
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 15, 2023
ഇനി ഏതെങ്കിലും കാരണവശാൽ ലയണൽ മെസ്സി സ്റ്റാർട്ട് ചെയ്യുന്നില്ലെങ്കിൽ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെയുള്ള ഒരു ഇലവൻ തന്നെയായിരിക്കും.ലൗറ്ററോയും ഹൂലിയനും ഒരുമിച്ച് ഇറങ്ങും.മറ്റു മാറ്റങ്ങൾക്ക് ഒന്നും തന്നെ ഇപ്പോൾ അർജന്റീനയുടെ കോച്ച് ആലോചിക്കുന്നില്ല. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, സെന്റർ ബാക്കുമാർ ക്രിസ്റ്റ്യൻ റൊമേറോ,നിക്കോളാസ് ഓട്ടമെന്റി,വിങ് ബാക്കുമാർ നിക്കോളാസ് ടാഗ്ലിയാഫിക്കോ,നഹുവെൽ മൊളീന എന്നിവരായിരിക്കും.
(🌕) Argentina will play with the purple jersey against Peru. @gastonedul 💜👕 pic.twitter.com/5buXBswpn7
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 15, 2023
മിഡ്‌ഫീൽഡിൽ റോഡ്രിഗോ ഡി പോൾ,എൻസോ ഫെർണാണ്ടസ്,അലക്സിസ് മാക് ആല്ലിസ്റ്റർ എന്നിവർ തന്നെയായിരിക്കും ഇറങ്ങുക.മുന്നേറ്റത്തിൽ ലയണൽ മെസ്സി,ഹൂലിയൻ,നിക്കോളാസ് ഗോൺസാലസ് എന്നിവർ ഉണ്ടാകും. മെസ്സി സ്റ്റാർട്ട് ചെയ്യുന്നില്ലെങ്കിൽ ലൗറ്ററോ ഉണ്ടാകും. വിജയ കുതിപ്പ് തുടരുക എന്നത് തന്നെയായിരിക്കും അർജന്റീനയുടെ ലക്ഷ്യം.