അടുത്ത മാസം തന്നെ മെസ്സിയെയും അർജന്റീനയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സുവർണ്ണാവസരം, ഉപയോഗപ്പെടുത്തുമോ കേരളം?

ലോക ചാമ്പ്യന്മാരായ അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസ്സിയും ഇന്ത്യയിലേക്ക് വന്നേക്കും എന്ന റൂമറുകൾ ഏറെ മുൻപ് തന്നെയുണ്ട്. അർജന്റീനയെ കൊണ്ടുവരാൻ വേണ്ടിയുള്ള ശ്രമങ്ങൾ കേരള ഗവൺമെന്റ് നേരത്തെ ആരംഭിച്ചിരുന്നു. അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. 2025 അവസാനത്തിൽ അർജന്റീന കേരളത്തിലേക്ക് വന്നേക്കും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട് എന്നുള്ള കാര്യം കേരളത്തിന്റെ കായിക മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

മാത്രമല്ല കൂടുതൽ ഫുട്ബോൾ സ്റ്റേഡിയങ്ങൾ കേരളത്തിൽ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. അർജന്റീന പോലെയൊരു ടീമിനെ കളിപ്പിക്കണമെങ്കിൽ ഫിഫയുടെ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ അത്യാവശ്യമാണ്.എന്നാൽ 2025 അവസാനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല, അടുത്ത മാർച്ച് മാസത്തിൽ തന്നെ അർജന്റീനയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരു അവസരം ഇപ്പോൾ വന്ന് ചേർന്നിട്ടുണ്ട്. ഇന്ത്യയെ അർജന്റീന പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

വരുന്ന മാർച്ച് മാസത്തിലെ ഇന്റർനാഷണൽ ബ്രേക്കിൽ 2 ഫ്രണ്ട്‌ലി മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. ആഫ്രിക്കൻ ചാമ്പ്യന്മാരായ ഐവറി കോസ്റ്റ്, ഫൈനലിസ്റ്റുകളായ നൈജീരിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ചൈനയിൽ വച്ചുകൊണ്ട് ഈ മത്സരം നടത്താനായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാൽ ചൈനീസ് ഗവൺമെന്റ് ഈ മത്സരം നടത്തുന്നത് വിലക്കുകയായിരുന്നു. എന്തെന്നാൽ ഹോങ്കോങ്ങിൽ ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു.അതിന്റെ ഭാഗമായി കൊണ്ടാണ് ചൈന മത്സരങ്ങൾ ക്യാൻസലാക്കിയത്.

പക്ഷേ അർജന്റീനക്ക് ഈ രണ്ട് ടീമുകളുമായി വേർബൽ അഗ്രിമെന്റ് ഉണ്ട്.അതുകൊണ്ടുതന്നെ ഈ മത്സരം കളിക്കേണ്ടതുണ്ട്.മറ്റേതെങ്കിലും രാജ്യത്ത് വെച്ചുകൊണ്ട് ഈ മത്സരം കളിക്കാനാണ് അർജന്റീന ഇപ്പോൾ ഉദ്ദേശിക്കുന്നത്.നാല് രാജ്യങ്ങളെയാണ് അവർ പരിഗണിക്കുന്നത്. അതിൽ ഇന്ത്യയുമുണ്ട്.മത്സരം സംഘടിപ്പിക്കാൻ ഇന്ത്യ ഏറ്റു കഴിഞ്ഞാൽ തീർച്ചയായും അർജന്റീന ഇന്ത്യയിലേക്ക് വരും. അത് ആരെങ്കിലും ഉപയോഗപ്പെടുത്തുമോ,പ്രത്യേകിച്ച് കേരള ഗവൺമെന്റിന് ഉപയോഗപ്പെടുത്താൻ ആകുമോ എന്നതാണ് അറിയേണ്ടത്.ESPN അർജന്റീനയാണ് ഈ വിവരങ്ങൾ നൽകിയിട്ടുള്ളത്.

ഇന്ത്യയെ കൂടാതെ അമേരിക്ക, ഇന്തോനേഷ്യ, മലേഷ്യ എന്നിവരെയും അർജന്റീന പരിഗണിക്കുന്നുണ്ട്.ഈ നാല് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്ത് വെച്ചു കൊണ്ടായിരിക്കും അടുത്തമാസത്തെ സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുക.അർജന്റീനയെ കൊണ്ടുവരണമെങ്കിൽ ഭീമമായ തുക ആവശ്യമാണ്. അത് നൽകാൻ ഇന്ത്യൻ ഫുട്ബോൾ അധികൃതർ തയ്യാറാവുമോ എന്നതൊക്കെ സംശയങ്ങൾ ജനിപ്പിക്കുന്ന കാര്യമാണ്.

ArgentinaIndia
Comments (0)
Add Comment