ബ്രസീലിനെ തോൽപ്പിച്ചു പുറത്താക്കി,യോഗ്യത കരസ്ഥമാക്കി അർജന്റീന.
കോൺമെബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റിൽ ഇന്ന് നിർണായകമായ പോരാട്ടമായിരുന്നു നടന്നിരുന്നത്.ഫൈനൽ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ചിരവൈരികളായ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ അർജന്റീന ബ്രസീലിന് പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാൻ അർജന്റീനക്ക് സാധിക്കുകയും ചെയ്തു.
ഫൈനൽ റൗണ്ടിലെ അവസാനത്തെ മത്സരത്തിലായിരുന്നു ഈ രണ്ട് വൈരികളും തമ്മിൽ ഏറ്റുമുട്ടിയത്.ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ബ്രസീലിന് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു.എന്നാൽ അർജന്റീനക്ക് വിജയം അനിവാര്യമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മശെരാനോയുടെ അർജന്റീന ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് ഒളിമ്പിക്സിന് യോഗ്യത നേടിയത്.ബ്രസീൽ അടുത്ത ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെ പുറത്താവുകയും ചെയ്തു.
മത്സരത്തിന്റെ 78ആം മിനിറ്റിൽ ഗോണ്ടൂ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.എൻഡ്രിക്ക് ഉൾപ്പെടെയുള്ള താരനിര അർജന്റീനയോട് പരാജയം സമ്മതിക്കുകയായിരുന്നു.ഏഴ് പോയിന്റുകൾ നേടിയ പരാഗ്വ ഒന്നാമൻ മാരായി കൊണ്ടാണ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.5 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ട് യോഗ്യത കരസ്ഥമാക്കി. മൂന്നാം സ്ഥാനത്തുള്ള ബ്രസീലും നാലാം സ്ഥാനത്തുള്ള വെനിസ്വേലയും പുറത്താവുകയായിരുന്നു.
കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ഗോൾഡ് മെഡൽ നേടിയ ടീമാണ് ബ്രസീൽ.ആ ബ്രസീലിന് ഇത്തവണ യോഗ്യത പോലും നേടാൻ കഴിഞ്ഞില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പരിശീലകൻ റാമോൻ മെനസസിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്. അതേസമയം മശെരാനോക്ക് കീഴിൽ മോശം പ്രകടനമായിരുന്നു മുൻപ് അർജന്റീനയുടെ അണ്ടർ 23 ടീം നടത്തിയിരുന്നത്.പക്ഷേ ഒളിമ്പിക്ക് യോഗ്യത റൗണ്ടിൽ മികച്ച രൂപത്തിലേക്ക് അവർ മാറുകയായിരുന്നു.
യോഗ്യത നേടിയതോടെ അർജന്റീന ആരാധകർക്ക് മുന്നിൽ മറ്റൊരു പ്രതീക്ഷ കൂടി ഉയർന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം മശെരാനോ തുറന്ന് പറഞ്ഞിരുന്നു.തീർച്ചയായും അർജന്റീന മെസ്സിയെ ക്ഷണിക്കുക തന്നെ ചെയ്യും.ക്ഷണം സ്വീകരിച്ചാൽ പാരീസ് ഒളിമ്പിക്സിൽ നമുക്ക് ലയണൽ മെസ്സിയെ കാണാൻ സാധിക്കും.