ഞങ്ങളെ പേടിയാണ്,മെസ്സി വേദനിപ്പിച്ചത് കൊണ്ടാണ് ഇങ്ങനെ കിടന്നു കൂവുന്നത്: ഫ്രഞ്ചുകാരെ പരിഹസിച്ച് അർജന്റൈൻ റഗ്ബി താരം!
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം യഥാർത്ഥത്തിൽ 2018 വേൾഡ് കപ്പിലാണ് തുടങ്ങിയത് എന്ന് പറയുന്നതാവും ശരി.ഫ്രാൻസിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു അർജന്റീന പുറത്തായത്. കിരീടം നേടിയതിനുശേഷം ഫ്രാൻസ് നടത്തിയ സെലിബ്രേഷനിൽ അവർ മെസ്സിയെ പരിഹസിച്ചിരുന്നു.എന്നാൽ 2022 വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കിരീടം ഉയർത്തി. തുടർന്ന് നടത്തിയ സെലിബ്രേഷനെ ഫ്രഞ്ച് താരങ്ങളെ അർജന്റീന പരിഹസിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ കോപ്പ അമേരിക്ക നേടിയതിനുശേഷം അർജന്റീന നടത്തിയ സെലിബ്രേഷൻ വിവാദമായി.
ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുകയാണ് അർജന്റീന താരങ്ങൾ ചെയ്തത്.ഇതേ തുടർന്നാണ് ഒളിമ്പിക്സിലും വിവാദങ്ങൾ സംഭവിക്കുന്നത്. ഫ്രാൻസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീനക്ക് വലിയ പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. അവരുടെ ദേശീയ ഗാനത്തിന്റെ സമയത്ത് കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല അർജന്റീനയുടെ റഗ്ബി മത്സരത്തിന്റെ മുന്നേയും ഫ്രഞ്ചുകാരിൽ നിന്ന് അർജന്റീനക്ക് കൂവലുകൾ ഏൽക്കേണ്ടി വന്നു.
ദേശീയ ഗാനത്തിന്റെ സമയത്ത് തന്നെയായിരുന്നു ഇത്. എന്നാൽ റഗ്ബി മത്സരത്തിനു ശേഷം ഫ്രഞ്ചുകാരെ പരിഹസിച്ചിരിക്കുകയാണ് അർജന്റൈൻ റഗ്ബി താരമായ മാർക്കോസ് മൊനേറ്റ. ഫ്രഞ്ചുകാർക്ക് അർജന്റീനയെ പേടിയാണ് എന്നാണ് ഇദ്ദേഹം മത്സരത്തിനുശേഷം സ്റ്റേഡിയത്തിൽ വെച്ച് കൊണ്ട് പറഞ്ഞത്. മെസ്സി അവരെ വേദനിപ്പിച്ചത് കൊണ്ടാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അർജന്റൈൻ റഗ്ബി താരത്തിന്റെ വാക്കുകൾ പരിശോധിക്കാം.
ഈ അന്തരീക്ഷം എനിക്കിഷ്ടമായി.ഞാനിത് ഒരുപാട് ആസ്വദിക്കുകയും ചെയ്തു.അവർക്ക് ഞങ്ങളെ ഇഷ്ടമല്ല. മെസ്സി വേദനിപ്പിച്ചതോ അതല്ലെങ്കിൽ അവരെ തോൽപ്പിച്ച് വേൾഡ് കപ്പ് കിരീടം ഞങ്ങൾ നേടിയതോ ആവാം ഇതിന്റെ കാരണം. ചിലപ്പോൾ അവർ ഞങ്ങളെ പേടിക്കുന്നുണ്ടാവാം, ഇതാണ് റഗ്ബി താരം പറഞ്ഞിട്ടുള്ളത്.
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം ഇപ്പോൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. അർജന്റീനയുടെ ബാക്കിയുള്ള മത്സരങ്ങളിലും അവർക്ക് ഫ്രഞ്ചുകാരിൽ നിന്നും പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വന്നേക്കാം. ആദ്യ മത്സരത്തിൽ മൊറോക്കോയോട് അർജന്റീന പരാജയപ്പെട്ടിരുന്നു. മൊറോക്കൻ ആരാധകരിൽ നിന്നും അർജന്റീന താരങ്ങൾക്ക് പടക്കയേറ് ഉൾപ്പെടെയുള്ളവ ഏൽക്കേണ്ടി വന്നിരുന്നു.