അർജന്റീന ടീമിൽ സംഭവിച്ചത് വൻ അഴിച്ചു പണി, കുറെ സൂപ്പർ താരങ്ങൾക്ക് സ്ഥാനം നഷ്ടമായി, കുറെ താരങ്ങൾ തിരിച്ചെത്തി.

അർജന്റീനയുടെ ഏറ്റവും പുതിയ സ്‌ക്വാഡിനെ അവരുടെ പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു.അതായത് ഈ മാസം രണ്ട് വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.പരാഗ്വ,പെറു എന്നിവരാണ് എതിരാളികൾ. ആ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാൽ വലിയ മാറ്റങ്ങൾ ഇത്തവണ സ്കലോണി തന്റെ ടീമിൽ വരുത്തിയിട്ടുണ്ട്. പരിക്ക് കാരണവും മറ്റു പലവിധ കാരണങ്ങളാലും സൂപ്പർ താരങ്ങൾക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്. അതേ സമയം ചില താരങ്ങൾ തിരിച്ചെത്തി. കുറച്ച് യുവ താരങ്ങളും ഇടം നേടിയിട്ടുണ്ട്.

ആകെ 34 താരങ്ങളുടെ ലിസ്റ്റ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ പരിക്ക് കാരണം സൂപ്പർ താരങ്ങളായ ഡി മരിയ,ലിസാൻഡ്രോ മാർട്ടിനസ് എന്നിവർക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഗോൾകീപ്പർ റുള്ളി,എയ്ഞ്ചൽ കൊറേയ എന്നിവരെയും സ്കലോണി മാറ്റിനിർത്തിയിട്ടുണ്ട്. പരിക്ക് തന്നെയാണ് കാരണം.

എന്നാൽ മാർക്കോസ് സെനസി,ഫകുണ്ടോ മെഡിന എന്നിവരെ സ്കലോണി ഒഴിവാക്കിയിട്ടുണ്ട്. അതെ പരിശീലകന്റെ ടാക്റ്റിക്കൽ തീരുമാനമാണ് എന്നാണ് അറിയുന്നത്. പരിക്കിൽ നിന്നും മുക്തരായ ദിബാല,ലോ സെൽസോ,അക്കൂഞ്ഞ എന്നിവരെയൊക്കെ ഇപ്പോൾ തിരികെ ടീമിലേക്ക് കോച്ച് പരിഗണിച്ചു. കൂടാതെ ഒകമ്പസ്,മാർട്ടിനസ് ക്വാർട്ട എന്നിവരെയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

മാർക്കോ പെല്ലഗ്രിനോ,ലുകാസ് എസ്ക്കിവെൽ,കാർലോസ് അൽക്കാരസ്,ബ്രൂണോ സപെല്ലി,ഫകുണ്ടോ ഫാരിയസ്,ലുക്കാസ് ബെൽട്രെൻ എന്നിവരെയൊക്കെ അർജന്റീന ദേശീയ ടീമിൽ അധികം കണ്ടു പരിചയം ഇല്ലാത്തവരാണ്.ഇവർക്കൊക്കെ ഇപ്പോൾ കോച്ച് സ്ഥാനം നൽകിയിട്ടുണ്ട്. മൊത്തത്തിൽ ഒരു അഴിച്ചു പണി തന്നെയാണ് സ്കലോണി നടത്തിയിട്ടുള്ളത്.

ArgentinaWorld Cup Qualification
Comments (0)
Add Comment