അർജന്റീന താരങ്ങളുടെ ഉറക്കം കെടുത്തണം,നീച പ്രവർത്തിയുമായി ബൊളീവിയ ആരാധകർ.

അർജന്റീനയും ബോളീവിയയും തമ്മിലുള്ള വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. രാത്രി 1:30നാണ് അർജന്റീനയും ബൊളീവിയയും തമ്മിൽ ഏറ്റുമുട്ടുന്നത്.ബൊളീവിയയിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുന്നത്.

എന്നാൽ ഈ കഴിഞ്ഞ രാത്രിയിൽ നീചമായ ഒരു പ്രവർത്തി ബൊളീവിയ ആരാധകരിൽ നിന്നും ഉണ്ടായിട്ടുണ്ട്.അതായത് അർജന്റീന ടീം താമസിക്കുന്ന ഹോട്ടലിന്റെ പുറത്ത് ബൊളീവിയ ആരാധകർ പടക്കം പൊട്ടിക്കുകയായിരുന്നു.മാത്രമല്ല കരിമരുന്ന് പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. അർജന്റീന താരങ്ങളുടെ ഉറക്കം കെടുത്താൻ വേണ്ടിയാണ് ഈയൊരു പ്രവർത്തി ബൊളീവിയ ആരാധകർ നടത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നുമണിക്കാണ് ഇത് ചെയ്തിട്ടുള്ളത്.

അർജന്റീന താരങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ വെളിയിൽ കരിമരുന്ന് പ്രയോഗങ്ങൾ നടത്തുന്നതിന്റെ അർജന്റൈൻ മാധ്യമങ്ങൾ തന്നെ പുറത്തുവിട്ടു കഴിഞ്ഞു. ഏത് വിധേനയും താരങ്ങളെ തളർത്തുക എന്നതാണ് ബൊളീവിയ ആരാധകരുടെ ലക്ഷ്യം.ലാ പാസിലെ ഉയരമേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൈതാനത്ത് തന്നെ കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതിന്റെ കൂടെ ഉറക്കമില്ലാത്തതിന്റെ ക്ഷീണം കൂടിയായാൽ അർജന്റൈൻ താരങ്ങൾക്ക് അത് വലിയ തിരിച്ചടി തന്നെയായിരിക്കും. അർജന്റീനയും ബൊളീവിയയും തമ്മിലുള്ള മത്സരം കടുക്കും എന്ന് ഉറപ്പാണ്. ഏത് വിധേനയും വിജയിക്കാനുള്ള ശ്രമങ്ങൾ രണ്ട് ടീമിനെയും ഭാഗത്ത് നിന്നുണ്ടാകും.

ArgentinaBolivia
Comments (0)
Add Comment