മെസ്സിയില്ല,ലാ പാസിലെ ബുദ്ധിമുട്ടും, എന്നിട്ടും കിടിലൻ വിജയം നേടി അർജന്റീന.

അർജന്റീനയും ബൊളീവിയയും തമ്മിൽ നടന്ന വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന തന്നെ വിജയിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.ലാ പാസിലെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും അർജന്റീന നല്ല പ്രകടനം നടത്തി. ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഈ വിജയം അർജന്റീന കരസ്ഥമാക്കിയത്.

മസിൽ ഫാറ്റിഗ് മൂലം ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല മത്സരത്തിൽ കളിച്ചിട്ടുമില്ല. മെസ്സി ഇല്ലെങ്കിലും മികച്ച രീതിയിലാണ് അർജന്റീന കളിച്ചത്.ഡി മരിയയുടെ ക്രോസിൽ നിന്ന് എൻസോ ഫെർണാണ്ടസാണ് അർജന്റീനയുടെ അക്കൗണ്ട് തുറന്നത്.31ആം മിനിറ്റിൽ ആയിരുന്നു ഇത്. അതിനുശേഷം ബൊളീവിയ താരമായ റോബർട്ടോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ടു പുറത്തുപോയി.ഇത് അർജന്റീനക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

പിന്നീട് 42ആം മിനിറ്റിൽ അടുത്ത ഗോൾ പിറന്നു.ഡി മരിയയുടെ ഫ്രീകിക്ക് ഒരു ഹെഡ്ഡറിലൂടെ ടാഗ്ലിയാഫിക്കോ വലയിൽ എത്തിക്കുകയായിരുന്നു. പിന്നീട് 83 മിനിട്ടിലാണ് അർജന്റീന അവസാനത്തെ ഗോൾ നേടിയത്.പലാസിയോസിന്റെ പാസ് ഒരു കരുത്തുറ്റ ഷോട്ടിലൂടെ ഗോൺസാലസ് വലയിൽ എത്തിക്കുകയായിരുന്നു.ഈ മൂന്ന് ഗോളുകൾക്ക് അർജന്റീന ലാപ്പാസിൽ വിജയിക്കുകയായിരുന്നു.രണ്ടു മത്സരങ്ങളിൽ രണ്ടിലും വിജയിച്ച അർജന്റീന തന്നെയാണ് ടേബിളിൽ ഒന്നാമത്.

ഇനി ഒക്ടോബറിലാണ് അടുത്ത ഇന്റർനാഷണൽ ബ്രേക്ക്.പരാഗ്വ,പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

ArgentinaBolivia
Comments (0)
Add Comment