ലയണൽ മെസ്സിയുടെ കാര്യത്തിൽ അർജന്റീനക്ക് സന്തോഷവാർത്ത.

കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ അർജന്റീന രക്ഷിച്ചത് ലയണൽ മെസ്സിയാണ്. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.ഇക്വഡോറിന്റെ പ്രതിരോധം മറികടന്നുകൊണ്ട് ഗോളടിക്കാൻ അർജന്റീന ബുദ്ധിമുട്ടിയിരുന്ന ഒരു സമയത്താണ് ലയണൽ മെസ്സിയുടെ മനോഹരമായ ഗോൾ അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.

മെസ്സിയുടെ സാന്നിധ്യം അത്രയും പ്രധാനപ്പെട്ടതാണ് അർജന്റീനക്ക്.പക്ഷേ മത്സരത്തിന്റെ അവസാനത്തിൽ മെസ്സി ക്ഷീണം കൊണ്ട് വാങ്ങിയിരുന്നു. മാത്രമല്ല മെസ്സിക്ക് പരിക്കുകൾ ഉണ്ട് എന്ന വാർത്തകളും പുറത്തേക്ക് വന്നിരുന്നു.ഇതിനെ തുടർന്ന് ഇന്നലെ മെസ്സി ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. അതിലെ റിപ്പോർട്ടുകൾ ശുഭകരമായ ഒന്നാണ്.

മെസ്സിക്ക് ഇഞ്ചുറികൾ ഒന്നും തന്നെയില്ല. അദ്ദേഹം അടുത്ത മത്സരത്തിനു വേണ്ടി ബോളിവിയയിലെ ലാ പാസിലേക്ക് സഞ്ചരിക്കുന്ന അർജന്റീന ടീമിനോടൊപ്പം ഉണ്ടാവും. അദ്ദേഹം മത്സരത്തിൽ പങ്കെടുക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. താരങ്ങൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുള്ള സ്ഥലമാണ് ലാ പാസ്.പക്ഷേ അർജന്റീനയുടെ പരിശീലകനായ സ്കലോണി ഒരു പ്രസ് കോൺഫറൻസ് ഇന്ന് നടത്തുന്നുണ്ട്.അതിലാണ് അവസാനത്തെ തീരുമാനം പ്രഖ്യാപിക്കപ്പെടുക.

നിലവിലെ വാർത്തകൾ പ്രകാരം മെസ്സിക്ക് കുഴപ്പങ്ങളൊന്നുമില്ല.അദ്ദേഹം ഓക്കെയാണ്. 48 ദിവസത്തിനിടെ 12 മത്സരങ്ങൾ കളിക്കേണ്ടി വന്നതിന്റെ മസിൽ ഫാറ്റിഗ് മെസ്സിക്കുണ്ട്.അതുകൊണ്ടുതന്നെ മെസ്സിക്ക് റസ്റ്റ് അനുവദിച്ചാലും അത്ഭുതപ്പെടാൻ ഒന്നുമില്ല.

ArgentinaLionel Messi
Comments (0)
Add Comment