മരണമടഞ്ഞ ബ്രസീലിന് ആദരാജ്ഞലികൾ നേരട്ടെയെന്ന് അർജന്റൈൻ താരങ്ങൾ, ബ്രസീൽ ഫാൻസ് മത്സരം അവസാനിക്കുന്നതിന് മുന്നേ കളം വിട്ടു.
ബ്രസീലും അർജന്റീനയും തമ്മിൽ നടന്ന വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരം സംഭവബഹുലമായിരുന്നു. ബ്രസീലിന്റെ സ്റ്റേഡിയമായ മാരക്കാനയിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിന് മുന്നേ തന്നെ അടി പൊട്ടി. ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. അത് വലിയ പ്രശ്നങ്ങളാണ് പിന്നീട് സൃഷ്ടിച്ചത്.
അരമണിക്കൂർ വൈകി തുടങ്ങിയ മത്സരം നിരവധി ഫൗളുകൾ നിറഞ്ഞതായിരുന്നു.ബ്രസീൽ തന്നെയായിരുന്നു മുന്നിൽ. ഒടുവിൽ അർജന്റീനയാണ് വിജയം കൈക്കലാക്കി കൊണ്ട് മടങ്ങിയത്.ഓട്ടമെന്റി നേടിയ ഹെഡര്‍ അർജന്റീന സുപ്രധാനമായ വിജയം നൽകി. ആരാധകർക്ക് ഏറെ സന്തോഷം പകർന്ന ഒരു വിജയമാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം നേടിയിട്ടുള്ളത്.
തങ്ങളുടെ ആരാധകരെ ബ്രസീലിയൻ പോലീസ് മർദ്ദിച്ചതിൽ അർജന്റീന താരങ്ങൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബ്രസീലിനെ പരാജയപ്പെടുത്തിയതിനു ശേഷം ഒരുപാട് സമയം ഈ അർജന്റീന ആരാധകർക്ക് മുന്നിൽ ചിലവഴിച്ചതിനുശേഷമാണ് താരങ്ങൾ മൈതാനം വിട്ടത്. ‘ മരണമടഞ്ഞ ബ്രസീലിനു വേണ്ടി ഒരു മിനിട്ട് മൗനം ആചരിക്കൂ ‘ എന്ന ചാന്റായിരുന്നു അർജന്റീന താരങ്ങളും ആരാധകരും ഒരുമിച്ച് പാടിയിരുന്നത്. ഒരുപാട് നേരം ബ്രസീലിനെതിരെ ഇവർ മാരക്കാനയിൽ ചാന്റ് ചെയ്തു.
എന്നാൽ ഇതൊന്നും കണ്ടുനിൽക്കാനുള്ള ശേഷി യഥാർത്ഥത്തിൽ ബ്രസീലിയൻ ആരാധകർക്ക് ഉണ്ടായിരുന്നില്ല. കാരണം മത്സരം അവസാനിക്കുന്നതിന് 10 മിനിറ്റ് മുന്നേ തന്നെ ആരാധകർ തോൽവി ഉറപ്പാക്കിയിരുന്നു. പല ബ്രസീൽ ആരാധകരും ആ സമയത്ത് മൈതാനം വിടുകയും ചെയ്തു. അതിന്റെ വീഡിയോ ഒക്കെ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.മത്സരം അവസാനിക്കുന്നതിനു മുന്നേ തന്നെ പല ബ്രസീലിയൻ ആരാധകരും മാരക്കാന സ്റ്റേഡിയം വിട്ടിരുന്നു.
അത്രയും മോശം സ്ഥിതിയിലൂടെയാണ് ഇപ്പോൾ ബ്രസീൽ പോകുന്നത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെടുകയാണ് ബ്രസീൽ ചെയ്തിട്ടുള്ളത്.അതിനു മുന്നേ നടന്ന മത്സരത്തിൽ സമനില വഴങ്ങി. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.സമീപകാലത്തൊന്നും ഇത്രയും പരിതാപകരമായ ഒരു അവസ്ഥയിലൂടെ ബ്രസീൽ കടന്നുപോയിട്ടില്ല. എത്രയും പെട്ടെന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് അവർക്ക് നിർബന്ധമാണ്.