മാരക്കാനയിലെ പോലീസ് ക്രൂരത,ബ്രസീലിന് മുട്ടൻ പണി കിട്ടുമോ?നേടിയതും കൈവിട്ടു പോകാൻ സാധ്യത.

അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ ബ്രസീലിന് സ്വന്തം വേദിയായ മാരക്കാനയിൽ വെച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ഗോളിനായിരുന്നു ബ്രസീൽ പരാജയപ്പെട്ടത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ബ്രസീൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാമത്തെ തോൽവിയായിരുന്നു അത്. ആ മത്സരത്തിനു മുന്നേ തന്നെ വലിയ വിവാദ സംഭവങ്ങൾ നടന്നിരുന്നു.

അർജന്റീന ആരാധകരെ ബ്രസീൽ പോലീസ് മർദ്ദിക്കുകയായിരുന്നു.ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മത്സരശേഷം ലയണൽ മെസ്സി കടുത്ത രൂപത്തിൽ തന്നെ ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തി. തങ്ങളുടെ ആരാധകരെ തല്ലിച്ചതച്ചതിൽ എല്ലാ അർജന്റീന താരങ്ങളും പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ബ്രസീലിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന് തന്നെയാണ് കണ്ടെത്തലുകൾ.

ഫിഫ ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ തെറ്റായി ഒന്നും നടന്നിട്ടില്ലെന്നും എല്ലാം നിയമപ്രകാരമാണ് നടന്നതെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞിരുന്നു.പക്ഷേ ഇക്കാര്യത്തിൽ ബ്രസീലിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയാൽ അവർക്ക് വലിയ ശിക്ഷ നടപടികൾ തന്നെ നേരിടേണ്ടി വരും.ബ്രസീലിന് മുട്ടൻ പണി തന്നെ കിട്ടാൻ സാധ്യതയുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഫിഫടെ ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 17 പ്രകാരം മത്സരത്തിന്റെ സുരക്ഷ കൃത്യമായി നടപ്പിലാക്കേണ്ടതുണ്ട്.എന്നാൽ മാരക്കാനയിൽ അത് ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണങ്ങൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ബ്രസീൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ഫിഫ അവർക്കെതിരെ നടപടി സ്വീകരിക്കും. ബ്രസീലിന്റെ പോയിന്റ് തന്നെ വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്. അത് ബ്രസീലിന് വലിയ തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമായിരിക്കും.

ഓൾറെഡി വളരെ മോശമായ നിലയിലാണ് ബ്രസീൽ ഉള്ളത്. ആറു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുകൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. ആറാം സ്ഥാനത്താണ് അവർ ഇപ്പോൾ ഉള്ളത്. നേടിയ പോയിന്റുകൾ ഫിഫ വെട്ടി കുറച്ചാൽ അവരുടെ വേൾഡ് കപ്പ് യോഗ്യത പോലും അവതാളത്തിലാകും. അതുകൊണ്ടുതന്നെ പോയിന്റുകൾ വെട്ടി കുറക്കാതിരിക്കാൻ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ ബ്രസീൽ ആരാധകർ.

ArgentinaBrazilMaracana
Comments (0)
Add Comment