Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അടിയോടടി,അർജന്റൈൻ ആരാധകരും ബ്രസീൽ പോലീസും ഏറ്റുമുട്ടി,മെസ്സി കളം വിട്ടു,അടിയിൽ ഇടപ്പെട്ട് എമി.

287

അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.6 മണിക്കായിരുന്നു മത്സരം പറഞ്ഞിരുന്നത്.എന്നാൽ അരമണിക്കൂർ വൈകി കൊണ്ടാണ് ഈ മത്സരം ആരംഭിച്ചിട്ടുള്ളത്.എന്തെന്നാൽ ഈ മത്സരത്തിനു മുന്നേ നിരവധി അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയായിരുന്നു.

ബ്രസീലിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.ഈ മത്സരത്തിനു മുന്നേ തന്നെ ആക്രമണ സംഭവങ്ങൾ നടക്കുകയായിരുന്നു. അതായത് ആന്തം ചൊല്ലുന്ന സമയത്ത് അർജന്റൈൻ ആരാധകരും ബ്രസീലിയൻ പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.കടുത്ത ആക്രമണങ്ങളാണ് നടന്നത്.ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. പക്ഷേ അർജന്റൈൻ ആരാധകരെ പോലീസ് ആക്രമിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ചില ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുന്നേയായിരുന്നു ഇത്.അർജന്റൈൻ ആരാധകരെ പോലീസ് ആക്രമിക്കുന്നത് ഗോൾകീപ്പർ എലിയാനോ മാർട്ടിനെസ്സിന് കണ്ടുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹവും ആ അടിപിടിയിൽ ഇടപെട്ടിട്ടുണ്ട്.അതിന്റെ വീഡിയോ പുറത്തേക്ക് വന്നു.ഈ ആക്രമണ സംഭവങ്ങളുടെ വീഡിയോകളും പുറത്തേക്ക് വന്നിട്ടുണ്ട്.

ആരാധകർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് അർജന്റൈൻ താരങ്ങൾ കളം വിട്ടിരുന്നു.ഈ സാഹചര്യത്തിൽ കളിക്കാൻ ഞങ്ങളില്ല എന്നായിരുന്നു ലയണൽ മെസ്സി ഇതിനോട് പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ മെസ്സിയും അർജന്റീനയും കളിക്കളത്തിലേക്ക് തിരിച്ചെത്തി മത്സരം ആരംഭിക്കുകയായിരുന്നു. ബ്രസീലിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ലൗറ്ററോ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.

ബ്രസീലിയൻ പോലീസ് ആണോ അതോ അർജന്റീന ആരാധകരാണ് പ്രശ്നങ്ങൾ തുടങ്ങിവച്ചത് എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.പക്ഷേ ഈ ആക്രമണ സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്.മത്സരം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.18 മിനിറ്റുകൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടിയിട്ടില്ല.