തന്നെ ബുദ്ധിമുട്ടിച്ച പ്രതിരോധനിരതാരമെന്ന് മെസ്സി തുറന്നു സമ്മതിച്ചു,താരത്തെ പൊക്കി അർജന്റൈൻ കോച്ച് സ്കലോണി.

ലയണൽ മെസ്സിയെ ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.8 തവണയാണ് ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് മെസ്സി സ്വന്തം ഷെൽഫിലേക്ക് എത്തിച്ചത്. ഇന്റർനാഷണൽ ട്രോഫിയുടെ പേരിൽ ഒരുപാട് കാലം പരിഹാസങ്ങൾ കേൾക്കേണ്ടിവന്ന മെസ്സിയുടെ ഷെൽഫിൽ ഇപ്പോൾ വേൾഡ് കപ്പ് വരെയുണ്ട്. അസാധാരണമായ ഒരു കരിയർ തന്നെയാണ് മെസ്സിക്ക് ഇപ്പോൾ അവകാശപ്പെടാനുള്ളത്.

മെസ്സിയെ തടയുക അതല്ലെങ്കിൽ മെസ്സിയെ ബുദ്ധിമുട്ടിക്കുക എന്നുള്ളത് ഒട്ടുമിക്ക ഡിഫെൻഡർമാർക്കും സാധിക്കാത്ത ഒരു കാര്യമാണ്.പക്ഷേ ലയണൽ മെസ്സി തന്നെ തുറന്നു സമ്മതിച്ച ഒരു ഡിഫൻഡർ ഉണ്ട്. സ്പാനിഷ് ക്ലബ്ബായ ജിറോണയുടെ റൈറ്റ് ബാക്ക് ആയ പാബ്ലോ മാഫിയോ. 2020ൽ ലയണൽ മെസ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന സമയത്തായിരുന്നു മെസ്സി ഇക്കാര്യം പറഞ്ഞിരുന്നത്.ജിറോണയുടെ പാബ്ലോ മാഫിയോ വളരെ കടുപ്പമേറിയ എതിരാളിയാണ് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.

ഞാൻ ഒരിക്കലും പരാതി പറയാത്ത ഒരു താരമാണെന്നും എന്നാൽ അദ്ദേഹത്തിനെതിരെയുള്ള മത്സരം വളരെയധികം തീവ്രമായിരുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തിരുന്നു. അന്ന് അദ്ദേഹം ജിറോണയിലായിരുന്നു കളിച്ചിരുന്നത്. എന്നാൽ ഇന്ന് മറ്റൊരു സ്പാനിഷ് ക്ലബ്ബായ മയ്യോർക്കക്ക് വേണ്ടിയാണ് ഈ താരം കളിച്ചുകൊണ്ടിരിക്കുന്നത്.

പക്ഷേ ഇപ്പോൾ ലയണൽ മെസ്സിക്കൊപ്പം കളിക്കാനുള്ള ഒരു അവസരം മാഫിയോക്ക് കൈവരികയാണ്. അതായത് അർജന്റീന നാഷണൽ ടീമിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി വരുന്ന മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മാഫിയോയെ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.26 കാരനായ ഈ താരം സ്പാനിഷ് പൗരനാണ്. പക്ഷേ അദ്ദേഹത്തിന്റെ അമ്മ അർജന്റീനക്കാരിയാണ്.

അതുകൊണ്ടുതന്നെ സ്കലോണി ഈ പ്രതിരോധനിര താരവുമായി സംസാരിച്ചിട്ടുണ്ട്. അർജന്റീന നാഷണൽ ടീമിലേക്ക് വരാൻ അദ്ദേഹം സമ്മതം പ്രകടിപ്പിച്ചു കഴിഞ്ഞു. ബ്യൂറോക്രാറ്റിക് ആയിട്ടുള്ള ചില തടസ്സങ്ങളുണ്ട്. അത് മാറിയാൽ ഉടൻ തന്നെ അദ്ദേഹം അർജന്റീന നാഷണൽ ടീമിന്റെ ഭാഗമാകും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അതായത് അർജന്റീനക്ക് ഒരു കിടിലൻ താരത്തെ കൂടി ലഭിക്കുകയാണ് എന്നർത്ഥം.

ArgentinaLionel MessiLionel ScaloniPablo Maffeo
Comments (0)
Add Comment