മെസ്സിയുടെ അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരുന്നു: സ്ഥിരീകരിച്ച് കായിക മന്ത്രി.

കേരളത്തിന്റെ ഫുട്ബോൾ ഭ്രമം ലോകപ്രശസ്തമാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീലിനും അർജന്റീനക്കും കേരളത്തിൽ ലഭിക്കുന്ന പിന്തുണ ലോകമെമ്പാടും അറിഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സാധിച്ചിരുന്നു.

കേരളത്തിന്റെ കായിക മന്ത്രിയായ വി അബ്ദുറഹിമാൻ ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് നേരത്തെ തന്നെ സംസാരിച്ചിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി കേരളത്തിന്റെ കായിക മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ട്വിറ്ററിലെ ഫുട്ബോൾ ജേണലിസ്റ്റുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തിൽ വന്നുകൊണ്ട് മത്സരം കളിക്കാൻ അർജന്റീന ദേശീയ ടീം താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു എന്നാണ് സ്പോർട്സ് മിനിസ്റ്റർ പറഞ്ഞിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒഫീഷ്യൽ മെസ്സേജ് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും കേരള ഗവൺമെന്റിന് ലഭിച്ചതായി ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.എന്തായാലും കേരളത്തിലേക്ക് വന്നുകൊണ്ട് കളിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട് എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

പക്ഷേ എന്ന്?എപ്പോൾ?എവിടെ എന്നൊക്കെ വലിയ ചോദ്യചിഹ്നമായി കൊണ്ട് അവശേഷിക്കുകയാണ്. അർജന്റീനയുടെ ഷെഡ്യൂളുകൾ വളരെ കടുത്തതാണ്.വരുന്ന മാർച്ച് മാസത്തിലും കോപ്പ അമേരിക്കക്ക് മുന്നോടിയായി മാത്രമാണ് അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുക.അത് കേരളത്തിൽ വച്ചുകൊണ്ട് കളിക്കാൻ സാധ്യത കുറവാണ്. കാരണം കോപ്പ അമേരിക്കക്ക് അവർക്ക് ഒരുങ്ങേണ്ടതുണ്ട്.

അതിനുശേഷം വരുന്ന ഇന്റർനാഷണൽ ബ്രേക്കുകളിൽ എല്ലാം തന്നെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നുണ്ട്.എന്നാൽ കോപ്പ അമേരിക്കക്ക് ശേഷം ജൂലൈ മാസത്തിൽ അർജന്റീന ഇന്ത്യയിലേക്ക് വരാൻ ശ്രമങ്ങൾ നടത്തുമെന്നാണ് റൂമറുകൾ. പക്ഷേ ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. ഏതായാലും അർജന്റീനക്ക് കേരളത്തിൽ കളിക്കാൻ താല്പര്യമുണ്ട് എന്നത് ഒഫീഷ്യലായി കൊണ്ട് തന്നെ അറിയാൻ കഴിഞ്ഞു എന്നാണ് മിനിസ്റ്ററുടെ വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.

ArgentinaKerala
Comments (0)
Add Comment