പുറത്താവാൻ കാത്തുനിന്നവർക്ക് മാറിനിൽക്കാം,ഗംഭീര തിരിച്ചുവരവുമായി അർജന്റീന!

ഒളിമ്പിക് ഫുട്ബോളിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു മൊറോക്കോ അവരെ പരാജയപ്പെടുത്തിയത്.ആ മത്സരവുമായി ബന്ധപ്പെട്ടു കൊണ്ട് ഒരുപാട് വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നടന്ന രണ്ടാമത്തെ മത്സരം അർജന്റീനക്ക് അതിനിർണായകമായിരുന്നു.പരാജയപ്പെട്ടിരുന്നുവെങ്കിൽ അർജന്റീന പുറത്താവാനുള്ള സാധ്യത ഏറെയായിരുന്നു.

പക്ഷേ അർജന്റീന അതിഗംഭീരമായി തിരിച്ചു വന്നിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അർജന്റീന ഇറാഖിനെ പരാജയപ്പെടുത്തിയത്. ഇതോടെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ അർജന്റീന നിലനിർത്തുകയും ചെയ്തു. ആദ്യമത്സരത്തിൽ വിജയിച്ചു വന്ന ഇറാഖിനെ തീർത്തും നിലംപരിശാക്കുകയാണ് അർജന്റീന ചെയ്തിട്ടുള്ളത്.സൂപ്പർ താരങ്ങളായ റുള്ളി,ഓട്ടമെന്റി,അൽമേഡ,ആൽവരസ് എന്നിവരൊക്കെ അർജന്റീനക്ക് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.

മത്സരത്തിന്റെ 13 മിനിറ്റിൽ തന്നെ അർജന്റീന ലീഡ് സ്വന്തമാക്കി.ഹൂലിയൻ ആൽവരസ് വെച്ച് നൽകിയ ബോൾ ഒരു കിടിലൻ ഷോട്ടിലൂടെ അർജന്റീന വലയിൽ എത്തിക്കുകയായിരുന്നു.എന്നാൽ ആദ്യപകുതിയുടെ അവസാനത്തിൽ ഇറാക്ക് സമനില പിടിച്ചു. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് ആദ്യപകുതി അവസാനിച്ചത്. പക്ഷേ രണ്ടാം പകുതിയിൽ അർജന്റീന കൂടുതൽ കരുത്ത് കാണിച്ചു.

മത്സരത്തിന്റെ 62 മിനിറ്റിൽ ലൂസിയാനോ ഗോണ്ടൂ ഗോൾ കണ്ടെത്തി.കെവിന്റെ ക്രോസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ വന്നത്. മത്സരത്തിന്റെ അവസാനത്തിൽ അർജന്റീന മറ്റൊരു ഗോൾ കൂടി നേടി.ഒരു കിടിലൻ ഗോൾ തന്നെയാണ് അർജന്റീന നേടിയത്. ടീം വർക്കിനോടുവിൽ ഫെർണാണ്ടസാണ് ഒരു കിടിലൻ ഷോട്ടിലൂടെ അർജന്റീനക്ക് ഗോൾ നേടിക്കൊടുത്തത്.

ഇതോടെ അർജന്റീന വിജയിച്ചു.നിലവിൽ മൂന്ന് പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ് നിലകൊള്ളുന്നത്.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഉക്രൈൻ ആണ് അർജന്റീനയുടെ എതിരാളികൾ.

Argentina Under 23Olympic Football
Comments (0)
Add Comment