മെസ്സിയെ വേട്ടയാടി നിർഭാഗ്യം,പരാഗ്വയെ തോൽപ്പിച്ച് അർജന്റീന.

വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ നടന്ന മൂന്നാമത്തെ മത്സരത്തിലും അർജന്റീന വിജയിച്ചിട്ടുണ്ട്.പരാഗ്വയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നില്ല.ഹൂലിയൻ ആൽവരസ്,ലൗറ്ററോ,നിക്കോളാസ് ഗോൺസാലസ് എന്നിവരായിരുന്നു മുന്നേറ്റത്തിൽ ഉണ്ടായിരുന്നത്. ലയണൽ മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റന്റെ ആം ബാൻഡ് അണിഞ്ഞത് ഡിഫൻഡർ നിക്കോളാസ് ഓട്ടമന്റിയായിരുന്നു. അദ്ദേഹം തന്നെയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ലഭിച്ച കോർണർ ഡി പോൾ ബോക്സിലേക്ക് എത്തിക്കുകയായിരുന്നു. അവിടെനിന്ന് കിടിലൻ ഒരു ഷോട്ടിലൂടെയാണ് ഓട്ടമെന്റി ഗോൾ നേടിയത്.മത്സരത്തിൽ അർജന്റീന തന്നെയാണ് ആധിപത്യം പുലർത്തിയത്. എന്നാൽ ഗോളുകൾ പിന്നിട് നേടാനായില്ല എന്നത് ആരാധകരെ ഒരല്പം നിരാശപ്പെടുത്തുന്ന കാര്യമാണ്.

സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ മെസ്സി പകരക്കാരനായി കൊണ്ടുവന്നു. പിന്നീട് ലയണൽ മെസ്സി കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്. മെസ്സിയുടെ ഒരു ഡയറക്ട് കോർണർ കിക്ക് ഗോൾ പിറക്കേണ്ടതായിരുന്നു. തല നാരിഴക്കാണ് ആ ഗോൾ മെസ്സിക്ക് നഷ്ടമായത്. ഗോൾപോസ്റ്റിൽ തട്ടി തെറിച്ചു കൊണ്ടാണ് മെസ്സിക്ക് മനോഹരമായ ഗോൾ നിഷേധിച്ചത്.പിന്നീടും മെസ്സിയെ നിർഭാഗ്യം വേട്ടയാടുന്നത് കണ്ടു.

മത്സരത്തിന്റെ അവസാനത്തിൽ മെസ്സിയുടെ ഒരു കിടിലൻ ഫ്രീകിക്ക് ഉണ്ടായിരുന്നു. അത് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. പകരക്കാരനായി വന്ന മെസ്സി കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്.നിർഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഗോളുകൾ നേടാനാവാതെ പോയത്. ഇപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയാണ്.

ArgentinaLionel Messi
Comments (0)
Add Comment