ഇന്നലെ കോപ്പ അർജന്റീനയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ന്യൂവെൽസ് ഓൾഡ് ബോയ്സിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഡിപോർട്ടിവോ റീസ്ട്രയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ മെയ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. എന്നാൽ ഈ മത്സരത്തിനിടെ ഒരു അത്ഭുതം പിറന്നിട്ടുണ്ട്.
ലയണൽ മെസ്സിയുടെ മുൻ ക്ലബ്ബാണ് ന്യൂവെൽസ് ഓൾഡ് ബോയ്സ്.ഈ ക്ലബ്ബിനെതിരെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാറ്റിയോ അപോലോണിയോ എന്ന താരം. അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന്റെ പ്രത്യേകത എന്തെന്നാൽ അർജന്റൈൻ ഫുട്ബോൾ ചരിത്രത്തിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.അർജന്റൈൻ ഇതിഹാസങ്ങളായ ഡിയഗോ മറഡോണ,അഗ്വേറോ എന്നിവരുടെ റെക്കോർഡ് ആണ് ഇദ്ദേഹം പഴങ്കഥയാക്കിയിട്ടുള്ളത്.
പ്രായം ഒരല്പം ഞെട്ടിപ്പിക്കുന്നതാണ്.പതിനാലാമത്തെ വയസ്സിൽ ആണ് അദ്ദേഹം സീനിയർ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 14 വർഷവും 29 ദിവസവും മാത്രമാണ് അദ്ദേഹത്തിന്റെ പ്രായം. മത്സരത്തിന്റെ അവസാനത്തിൽ പകരക്കാരനായി കൊണ്ടാണ് അദ്ദേഹം അരങ്ങേറ്റം നടത്തിയത്.
ഡിഫന്ററാണ് ഈ താരം.25ആം നമ്പർ ജേഴ്സി അണിഞ്ഞുകൊണ്ട് കുറച്ചുനേരം ഇദ്ദേഹം കളിക്കുകയും ചെയ്തു. ഏതായാലും 14 വയസ്സുകാരന് അരങ്ങേറ്റം നൽകാനുള്ള അവസരം നൽകിയ ഡിപ്പോർട്ടിവോയും ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ അദ്ദേഹം അരങ്ങേറ്റം നടത്തിയതും അത്ഭുതപ്പെടുത്തുന്നതാണ്.ഇനി ഈ പതിനാലുകാരന് അവസരങ്ങൾ ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.