ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ വീക്കെൻഡിൽ അവസാനിച്ചത്.പക്ഷേ ലോക ചാമ്പ്യന്മാരായ ചില പ്രധാനപ്പെട്ട അർജന്റൈൻ താരങ്ങൾക്ക് ഈ രണ്ടാം റൗണ്ട് മത്സരങ്ങളിൽ പിഴച്ചിട്ടുണ്ട്.ലിസാൻഡ്രോ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നീ ലോക ചാമ്പ്യന്മാർക്ക് ഒരുമിച്ച് പിഴച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെട്ടു. മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.മത്സരത്തിന്റെ 83ആം മിനിട്ടിലാണ് അബദ്ധവശാൽ അദ്ദേഹത്തിന് സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നത്. അത് ഈ ലോക ചാമ്പ്യന് നിരാശ നൽകുന്ന കാര്യമായിരുന്നു.
ലിവർപൂളും ബേൺമൗത്തും തമ്മിലായിരുന്നു രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടിയിരുന്നത്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മത്സരത്തിൽ ലിവർപൂൾ വിജയിച്ചു. എന്നാൽ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് മത്സരത്തിൽ റെഡ് കാർഡ് വഴങ്ങേണ്ടി വരികയായിരുന്നു. മത്സരത്തിന്റെ 58ആം മിനുട്ടിൽ ഫൗൾ വഴങ്ങിയതിന് തുടർന്നായിരുന്നു സ്ട്രൈറ്റ് റെഡ് കാർഡ് ഇദ്ദേഹത്തിന് കിട്ടിയത്.എന്നാൽ അത് റെഡ് കാർഡ് അർഹിച്ചിരുന്നില്ല എന്ന് തന്നെയാണ് പലരുടെയും അഭിപ്രായം.
ചെൽസി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വെസ്റ്റ്ഹാം യുണൈറ്റഡ്നോട് പരാജയപ്പെട്ടത്. മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസിന് ഒരു അബദ്ധം പറ്റിയിട്ടുണ്ട്.മത്സരത്തിന്റെ 43ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി അദ്ദേഹം പാഴാക്കുകയായിരുന്നു. അത് ചെൽസിക്ക് തിരിച്ചടി ഏൽപ്പിച്ചു. അങ്ങനെ ഈ മൂന്നു താരങ്ങൾക്കും പിഴച്ച ഒരു വീക്കെന്റാണ് കടന്നുപോയത്.