പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബ്ലാസ്റ്റേഴ്സിന് നിരാശ,സാദിക്കുവിനെ മറ്റൊരു ക്ലബ്ബ് സ്വന്തമാക്കി!

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിദേശ താരത്തെ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി കളിച്ച നൂഹ് സദൂയിയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ വിദേശ താരങ്ങളെ ക്ലബ്ബ് എത്തിക്കാതിൽ ആരാധകർക്ക് അസംതൃപ്തിയുണ്ട്. പ്രത്യേകിച്ച് ഒരുപാട് വിദേശ താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെയുള്ള ഒരു വിദേശ താരത്തിന് വേണ്ടി ശ്രമിക്കുന്നു എന്നുള്ള റിപ്പോർട്ട് മാർക്കസ് മെർഗുലാവോ പുറത്ത് വിട്ടത്.ആ താരം മറ്റാരുമല്ല,കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് വേണ്ടി കളിച്ച അർമാണ്ടോ സാദിക്കുവായിരുന്നു. 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ഭാവി തീരുമാനമാകും എന്നും മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.

അതിപ്പോൾ തീരുമാനമായിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന് താരത്തെ നഷ്ടമായി കഴിഞ്ഞു. പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും ബ്ലാസ്റ്റേഴ്സിന് താഴത്തെ കൺവിൻസ് ചെയ്യാൻ സാധിക്കാതെ പോവുകയായിരുന്നു. തായ്‌ലാൻഡിൽ ഉള്ള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറേ ഈ താരത്തെ വീഡിയോ കോളിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ സാദിക്കുവിനെ കൺവിൻസ് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ക്ലബ്ബായ എഫ്സി ഗോവയിലേക്ക് പോവാൻ ഈ അൽബേനിയൻ താരം തീരുമാനിക്കുകയായിരുന്നു.മനോളോ മാർക്കസിന് കീഴിൽ കളിക്കാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു.മോഹൻ ബഗാനുമായി ഒരു വർഷത്തെ കോൺട്രാക്ട് കൂടി സാദിക്കുവിന് അവശേഷിച്ചിരുന്നു. പക്ഷേ അത് ഇരു പാർട്ടികളുടെയും സമ്മതത്തോടുകൂടി അവസാനിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് സാദിക്കു ഇപ്പോൾ ഗോവയിലേക്ക് പോകുന്നത്.

ഏതായാലും ഈ വാർത്ത ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. അതേസമയം അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് വിദേശ സെന്റർ ബാക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ട സ്ഥാനത്തേക്കാണ് ഒരു പകരക്കാരനെ ബ്ലാസ്റ്റേഴ്സിന് ആവശ്യമായി വരുന്നത്. യൂറോപ്പിൽ നിന്ന് തന്നെയായിരിക്കും താരം എത്തുക.

Armando SadikuKerala BlastersMohun Bagan Super Giants
Comments (0)
Add Comment