ഇനിമുതൽ ഇന്ത്യ ഉറങ്ങിക്കിടക്കുന്ന സിംഹങ്ങളല്ല,ഉണർന്നു കഴിഞ്ഞുവെന്ന് നമുക്കെല്ലാവർക്കും കാണാം:ആഴ്സെൻ വെങ്ങർ പറയുന്നു.

ഇന്ത്യൻ ഫുട്ബോൾ ഇനിമുതൽ ലക്ഷ്യം വെക്കുന്നത് അതിവേഗത്തിലുള്ള ഒരു വളർച്ചയാണ്. ഇന്ത്യൻ നാഷണൽ ടീം ഇഗോർ സ്റ്റിമാച്ചിന് കീഴിൽ മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്.പക്ഷേ ഇന്ത്യക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇനിയുമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.ഒരു നല്ല ഭാവി തലമുറയെ വാർത്തെടുക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തുടക്കം കുറിച്ചിട്ടുണ്ട്.

ഫിഫയും അതിന് സഹായസഹകരണങ്ങൾ നൽകുന്നുണ്ട്.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് ആയ ആഴ്സെൻ വെങ്ങർ ഇന്ത്യയിൽ എത്തിയിട്ടുള്ളത്.ഇന്ത്യയെ കുറിച്ച് നിരവധി കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള കഴിഞ്ഞ മത്സരം വീക്ഷിക്കാൻ അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

ഇന്ത്യൻ ഫുട്ബോളിനെ പുരോഗതിയിലേക്ക് നയിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇദ്ദേഹം ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്.ഉറങ്ങിക്കിടക്കുന്ന സിംഹങ്ങൾ, ഉറങ്ങിക്കിടക്കുന്ന ഭീമന്മാർ എന്നിവയൊക്കെയായിരുന്നു മുൻപ് ഇന്ത്യൻ ഫുട്ബോളിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ഇനിമുതൽ ഉറങ്ങിക്കിടക്കുന്ന ഭീമന്മാർ അല്ലെന്ന് ആഴ്സെൻ വെങ്ങർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇന്നലെ നടന്ന ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു ഭീമന്മാർ തന്നെയാണ്. അതിപ്പോൾ ഉറങ്ങിക്കിടക്കുകയല്ല. അതിനെ മുന്നോട്ട് കൊണ്ടു വരാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒരുപാട് സാധ്യതകളാണ് ഇവിടെ ഇപ്പോൾ ഉള്ളത്.ലോക ജനസംഖ്യയുടെ 20% ത്തോളം ജനങ്ങൾ ഉള്ള ഒരു രാജ്യം പുറകിലാവാൻ പാടില്ല. ഈ ഭീമന്മാർ ഉണർന്നു കഴിഞ്ഞു എന്നുള്ളത് നമുക്ക് എല്ലാവർക്കും കാണാൻ സാധിക്കും. ഇവിടുത്തെ ഫുട്ബോൾ ഡെവലപ്പ് ആകും എന്നത് ഉടൻ തന്നെ നിങ്ങൾക്ക് കാണാൻ കഴിയുന്നതാണ്,ആഴ്സെൻ വെങ്ങർ പറഞ്ഞു.

ഒഡീഷയിൽ ഒരു ആധുനിക ഫുട്ബോൾ അക്കാദമി AIFF ഉം ചേർന്നുകൊണ്ട് നിർമ്മിച്ചിരുന്നു.അതുപോലെയുള്ള 40 ഓളം അക്കാദമികൾ ഇന്ത്യയിൽ ഉടനീളം നിർമ്മിക്കാനാണ് ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഭാവിയിൽ കൂടുതൽ മികച്ച താരങ്ങളെ ഇന്ത്യയിൽ നിന്നും കണ്ടെത്തുക എന്നത് തന്നെയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ലക്ഷ്യം.

Arsen Wengerindian Football
Comments (0)
Add Comment