ജപ്പാനിൽ ഞാൻ പോയതിനുശേഷം സംഭവിച്ചത് നോക്കൂ,ഇന്ത്യക്ക് വേൾഡ് കപ്പ് യോഗ്യത നേടൽ സാധ്യം: വെങ്ങർ
ഇന്ത്യൻ ഫുട്ബോൾ അതിന്റെ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ കോളിറ്റി വർദ്ധിച്ചിട്ടുണ്ട്.അതൊരു ശുഭസൂചനയാണ്. ഇന്നല്ലെങ്കിൽ നാളെ വേൾഡ് കപ്പിലും ഇന്ത്യൻ പതാക പാറിപ്പറക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വേണ്ടി പരമാവധി സഹായസഹകരണങ്ങൾ ചെയ്യാൻ ഫിഫ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അറിയിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോൾ അക്കാദമികൾ ഇന്ത്യയിൽ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള അക്കാദമി ഒഡീഷയിൽ ഉദ്ഘാടനം ചെയ്യാൻ എത്തിയിരിക്കുന്നത് ഇതിഹാസ പരിശീലകനായ ആഴ്സെൻ വെങ്ങറാണ്. കഴിഞ്ഞ ദിവസം അദ്ദേഹം ഇന്ത്യയിൽ എത്തിയിരുന്നു.
ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫ് കൂടിയാണ് വെങ്ങർ. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്.അധികം വൈകാതെ തന്നെ ഇന്ത്യക്ക് വേൾഡ് കപ്പ് യോഗ്യത നേടാൻ കഴിയുമെന്നുള്ള ഒരു പ്രതീക്ഷകളാണ് ഇദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. പക്ഷേ ജപ്പാനെ മാതൃകയാക്കണമെന്നും ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ജപ്പാനെ ഉദാഹരണമാക്കി ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
1995ലാണ് ഞാൻ ജപ്പാനിൽ എത്തിയത്. അവർ ഫുട്ബോളിൽ അവരുടെ യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു. മൂന്നുവർഷത്തിനുശേഷം അഥവാ 1998 ലെ വേൾഡ് കപ്പിന് യോഗ്യത നേടാൻ ജപ്പാന് കഴിഞ്ഞു. ഇതിനർത്ഥം എല്ലാം സാധ്യമാണ് എന്നാണ്. ഇന്ത്യയുടെ കാര്യത്തിലും ഇതെല്ലാം സാധ്യമാണ് എന്നാണ്.പക്ഷേ ഒരല്പം നേരത്തെ തുടങ്ങണം എന്ന് മാത്രം. എല്ലാവരുമായും ചേർന്നുകൊണ്ട് ഈ രാജ്യത്തെ ഫുട്ബോൾ വികസിപ്പിക്കാൻ ഞാൻ ഏറെ എക്സൈറ്റഡ് ആണ്,ആഴ്സെൻ വെങ്ങർ പറഞ്ഞു.
അസാധ്യമായത് ഒന്നുമില്ല എന്ന് തന്നെയാണ് ഈ പരിശീലകൻ വ്യക്തമാക്കുന്നത്. അടുത്ത വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ ഇന്ത്യ വേൾഡ് കപ്പിൽ പങ്കെടുക്കും അതു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഗ്രാസ് റൂട്ട് ലെവലിൽ ഉള്ള ഒരു വളർച്ചയാണ് ഇന്ത്യൻ ഫുട്ബോളിന് അതിന് ആവശ്യം. അതുകൊണ്ടുതന്നെയാണ് അക്കാദമികൾ ഇന്ത്യയിൽ ഇപ്പോൾ ആരംഭിച്ചു കൊണ്ടേയിരിക്കുന്നതും.