140 കോടി ജനങ്ങളുള്ള രാജ്യം ഫുട്ബോൾ ഭൂപടത്തിലില്ല എന്നത് അസാധ്യം :ആഴ്സെൻ വെങ്ങറുടെ ഉറപ്പ് ഇതാണ്.

ഇന്ത്യൻ ഫുട്ബോൾ പുരോഗതിയുടെ പാതയിലാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ കുവൈത്തിനെതിരെ ഉള്ള മത്സരത്തിൽ ഇന്ത്യ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് വിജയിച്ചിരുന്നു. ഇനി ഖത്തറിനെതിരെയാണ് ഇന്ത്യ അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരം കളിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് അരങ്ങേറുക. ഖത്തർ ശക്തരായ എതിരാളികൾ ആയതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.

ഇന്ത്യൻ ഫുട്ബോളിന്റെ ഡെവലപ്മെന്റിനു വേണ്ടി ഫിഫ ഇതിഹാസ പരിശീലകനായ ആഴ്സെൻ വെങ്ങറെ നിയമിച്ചിരുന്നു.ഈ പരിശീലകൻ കഴിഞ്ഞദിവസം ഇന്ത്യയിൽ എത്തിയിട്ടുണ്ട്.മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇന്ന് നടക്കുന്ന ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം നേരിട്ടു കാണാൻ വെങ്ങർ ഉണ്ടാകും.ഇതിഹാസ പരിശീലകൻ മാത്രമല്ല, ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റിന്റെ ചീഫ് കൂടിയാണ് വെങ്ങർ.ഇന്നലെ അദ്ദേഹത്തിന് ഇന്ത്യ സ്വീകരണം നൽകിയിരുന്നു.

ഇന്ത്യൻ ഫുട്ബോളിനെ പറ്റി ഇപ്പോൾ വെങ്ങർ സംസാരിച്ചിട്ടുണ്ട്. ഇന്ത്യ പോലെ ഒരു രാജ്യം ഫുട്ബോൾ ഭൂപടത്തിൽ സജീവമായി ഇല്ല എന്നതിൽ അദ്ദേഹം തന്റെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയെ സഹായിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന ഉറപ്പ് അദ്ദേഹം നൽകുകയും ചെയ്തു.വെങ്ങർ പറഞ്ഞത് ഇപ്രകാരമാണ്.

ഞാൻ എപ്പോഴും ഇന്ത്യയിൽ ആകൃഷ്ടനായിരുന്നു,അത് എനിക്ക് പറഞ്ഞേ മതിയാകൂ. ലോകത്തുള്ള ഫുട്ബോൾ ഇമ്പ്രൂവ് ചെയ്യിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഇന്ത്യയെപ്പോലെ ഒരു രാജ്യം,140 കോടി ജനങ്ങൾ വസിക്കുന്ന ഒരു രാജ്യം ഫുട്ബോൾ ഭൂപടത്തിൽ ഇല്ല എന്നത് അസാധ്യമായ ഒരു കാര്യമാണ്,ഇതാണ് വെങ്ങർ പറഞ്ഞിട്ടുള്ളത്.

അതായത് 140 കോടി ജനങ്ങൾ ഉള്ള രാജ്യം ഇതിനേക്കാൾ മികച്ച രൂപത്തിലേക്ക് മാറേണ്ടതുണ്ട് എന്ന് തന്നെയാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഗ്രാസ് റൂട്ട് ലെവലിൽ ഉള്ള ഫുട്ബോൾ വളർത്താൻ വേണ്ടിയായിരിക്കും വെങ്ങർ സഹായിക്കുക. ചെറിയ പ്രായത്തിൽ തന്നെ പ്രതിഭകളെ കണ്ടെത്തി അവരെ മുന്നോട്ടു കൊണ്ടു വരുന്നതിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യൻ ഫുട്ബോളിന് ഗുണകരമായേക്കും. സാധ്യമായ സഹായങ്ങൾ എല്ലാം തന്നെ ഇന്ത്യക്ക് ചെയ്യുമെന്ന് ഫിഫയുടെ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.

Arsen Wengerindian Football
Comments (0)
Add Comment