ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് സ്ഥാനം നിലവിൽ അലങ്കരിക്കുന്ന വ്യക്തിയാണ് ആഴ്സെൻ വെങ്ങർ. ഒരുപാട് കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ആഴ്സണലിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കാൻ വേണ്ടി അദ്ദേഹം രാജ്യത്ത് എത്തിയിട്ടുണ്ട്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു ഗംഭീരമായ സ്വീകരണം തന്നെ അദ്ദേഹത്തിന് നൽകിയിരുന്നു.
നിരവധി പ്രോഗ്രാമുകളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിനെ കുറിച്ചുള്ള വീക്ഷണങ്ങളും ഭാവി പ്ലാനുകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഒഡീഷയിലെ വേൾഡ് ക്ലാസ് നിലവാരത്തിലുള്ള ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹം എത്തിയതായിരുന്നു. ഫിഫയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ചേർന്നുകൊണ്ടാണ് ഈ ഫുട്ബോൾ അക്കാദമി നിർമ്മിച്ചിട്ടുള്ളത്.
എന്നാൽ ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി നാല്പതോളം അക്കാദമികൾ ആരംഭിക്കാനാണ് ഇപ്പോൾ പ്ലാനുകൾ. അതിന് ആവശ്യമായ സഹായസഹകരണങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഫിഫ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒരൊറ്റ ടാലെന്റിനെ പോലും കണ്ടെത്താനാവാതെ പാഴായിപ്പോകുന്ന ഒരു അവസ്ഥ ഇവിടെ ഉണ്ടാകാൻ പാടില്ല എന്നാണ് ഇതേക്കുറിച്ച് ഈ ഇതിഹാസ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങൾ തമ്മിൽ സംസാരിക്കുകയാണ്. ഫിഫയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും ഇവിടെ സഹകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകേണ്ടത്.ഞങ്ങൾക്ക് ഈ രാജ്യത്ത് 40 അക്കാദമികൾ ആരംഭിക്കണം.കാരണം ഈ രാജ്യത്തെ ഒരൊറ്റ ടാലന്റ് പോലും കണ്ടെത്താനാവാതെ പാഴായി പോകരുത്. പക്ഷേ അതിനെ ഞങ്ങൾക്ക് കാര്യക്ഷമമായ ഒരു പരിഹാരം വേണം. സംസ്ഥാനങ്ങളുടെ സഹകരണം വേണം,അതോറിറ്റികളുടെ സഹകരണം വേണം,ഇവിടെ ഫുട്ബോൾ വളരണം എന്ന് ആഗ്രഹിക്കുന്ന സ്പോൺസർമാരുടെ സഹകരണം വേണം,ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്,പക്ഷേ വളരെ എക്സൈറ്റഡ് ആയ ഒരു കാര്യവും കൂടിയാണ്, ഇതാണ് വെങ്ങർ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
താഴെക്കിടയിൽ നിന്ന് പ്രതിഭകളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ നൽകുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചാൽ മാത്രമാണ് ഫുട്ബോളിന് വളർച്ച ഉണ്ടാവുകയുള്ളൂ. ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോളിന് വളർത്തണം എന്ന് തന്നെയാണ് വെങ്ങർ ഇപ്പോൾ വ്യക്തമാക്കുന്നത്.