റിയൽ മാഡ്രിഡിനെ കശക്കി ആഴ്സനൽ, ബയേണിനെ തകർത്ത മിലാൻ ഗോൾ
Arsenal and Inter Milan won Champions League Quarter-Final first legs: യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 ക്വാർട്ടർ ഫൈനൽ ആദ്യ പാത മത്സരങ്ങൾക്ക് തുടക്കമായി. എമിരേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സനൽ സ്പാനിഷ് കരുത്തരായ റിയൽ മാഡ്രിഡിനെ ഏകപക്ഷീയമായി പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു ഗണ്ണേഴ്സിന്റെ ഹോം ഗ്രൗണ്ടിലെ വിജയം.
ഗോൾ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മത്സരത്തിലെ 3 ഗോളുകളും പിറന്നത്. കളിയുടെ 58-ാം മിനിറ്റിലും 70-ാം മിനിറ്റിലുമായി രണ്ട് തവണയായി ഡെക്ലൻ റൈസ് നിറയൊഴിച്ചപ്പോൾ, 75-ാം മിനിറ്റിൽ മൈക്കിൾ മെരീനോയുടെ ഗോൾ കൂടി ആയതോടെ ആഴ്സനലിന്റെ വിജയം രാജകീയമായി. കൈലിയൻ എമ്പാപ്പേ, വിനിഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ തുടങ്ങിയവരെല്ലാം റിയൽ മാഡ്രിഡ് നിരയിൽ അണിനിരന്നെങ്കിലും,
Declan Rice. On repeat. pic.twitter.com/Vms3VvnhNJ
— AfcVIP⁴⁹ (@VipArsenal) April 8, 2025
മത്സരത്തിൽ ആകെ 3 തവണ മാത്രമാണ് റിയൽ മാഡ്രിഡിന് ആഴ്സനൽ ഗോൾ വല ലക്ഷ്യമാക്കി ഷോട്ടുകൾ പായിക്കാൻ സാധിച്ചത്. അതേസമയം, 11 ഓൺ ടാർഗറ്റ് ഷോട്ടുകൾ ആണ് ആഴ്സനൽ തൊടുത്തുവിട്ടത്. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ, ജർമൻ ഭീമന്മാരായ ബയേൺ മ്യൂണിക്കിനെ ഇറ്റാലിയൻ ശക്തികളായ ഇന്റർ മിലാൻ പരാജയപ്പെടുത്തി. അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ 2-1 നാണ് ഇന്റർ മിലാൻ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ലൗതാരോ മാർട്ടിനസ് ഇന്റർ മിലാനെ ആദ്യം മുന്നിൽ എത്തിച്ചെങ്കിലും, കളിയുടെ 85-ാം മിനിറ്റിൽ തോമസ് മുള്ളർ ബയേണിനായി സമനില ഗോൾ കണ്ടെത്തി. എന്നാൽ മൂന്ന് മിനിറ്റുകൾക്ക് ശേഷം ഡേവിടെ ഫ്രറ്റേസി ഇന്റർ മിലാന്റെ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു.
- Arsenal dominate Real Madrid as Inter Milan edge Bayern in Champions League Quarter-Final first legs.
- Arsenal’s Commanding Win: Arsenal defeated Real Madrid 3-0 at the Emirates Stadium in the first leg of the Champions League quarter-final.
- Second-Half Surge: All three goals came in the second half — Declan Rice scored twice (58′ & 70′) and Mikel Merino added the third in the 75th minute.
- Real Madrid Struggles: Despite fielding stars like Mbappé, Vinícius Jr., Bellingham, and Rodrygo, Real Madrid managed only 3 shots on target.
- Inter Milan’s Late Winner: Inter beat Bayern Munich 2-1 at Allianz Arena, with Frattesi scoring the winning goal in the 88th minute after Müller had equalized in the 85th.
Lautaro Martinez's trivela goal vs Bayern pic.twitter.com/iXHXkMn3PP
— Ken (@CFCKen_) April 8, 2025