ഇന്നലെയായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ നടന്നിരുന്നത്. മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കുകയായിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഇന്നലത്തെ മത്സരത്തിൽ ആഴ്സണലും വിജയം നേടിയിരുന്നു.പക്ഷേ അവർക്ക് പ്രീമിയർ ലീഗ് കിരീടം നഷ്ടമായി.
ഇത്തവണ 2 പോയിന്റിനാണ് പ്രീമിയർ ലീഗ് നഷ്ടമായിട്ടുള്ളത്.കഴിഞ്ഞ തവണയും സമാനമായ അവസ്ഥ തന്നെയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷം ഇത്തവണ പ്രീമിയർ ലീഗ് കിരീടം ഉയർത്താം എന്ന ഒരു പ്രതീക്ഷയിലായിരുന്നു ആഴ്സണൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണയും നിരാശ മാത്രമാണ് ആഴ്സണൽ ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ഒരു ഞെട്ടിക്കുന്ന വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഒരു ആഴ്സണൽ ആരാധകൻ ജീവനൊടുക്കിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട ക്ലബ്ബിനെ കിരീടം ലഭിക്കാത്തതിനുള്ള നിരാശ മൂലമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് അറിയാൻ കഴിയുന്നത്.ആഴ്സണലിന്റെ ജേഴ്സി ധരിച്ചുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തിട്ടുള്ളത്.ഇതിന്റെ വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ വളരെയധികം പ്രചരിക്കുന്നുണ്ട്.
ഇതിന്റെ ആധികാരികതയിൽ സംശയമുണ്ടെങ്കിലും പല ഫുട്ബോൾ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സണൽ,ചെൽസി എന്നിവർക്കൊക്കെ നിരവധി ആരാധകർ ഉള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് വലിയ പ്രചാരമുള്ള ഭൂഖണ്ഡം കൂടിയാണ് ആഫ്രിക്ക. ഏതായാലും വളരെ ദുഃഖകരമായ ഒരു വാർത്ത തന്നെയാണ് ഇത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ആധികാരികമായ വിവരങ്ങൾക്ക് കാത്തിരിക്കാം.