അന്യഗ്രഹ ജീവി,ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് ബ്രസീലിയൻ താരം.
ലയണൽ മെസ്സി വേൾഡ് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും നേടി കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബ് ഫുട്ബോളിലും ഇന്റർനാഷണൽ ഫുട്ബോളിലും മെസ്സിക്ക് ലഭിക്കാത്തതായി ഒന്നുമില്ല. ഏറ്റവും ഒടുവിലാണ് മെസ്സി വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ച് നേടിയത്.
ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ടാണ് ഇപ്പോൾ ഒരുപാട് ഫുട്ബോൾ ആരാധകർ മെസ്സിയെ പരിഗണിക്കുന്നത്. അർജന്റീനയുടെ ചിരവൈരികളായ ബ്രസീലിൽ ഉള്ളവരിൽ പലരും മെസ്സിയെ ആ രൂപത്തിൽ കാണുന്നുമുണ്ട്. അതിലൊരു താരമാണ് ബ്രസീലിയൻ താരമായ ആർതർ മെലോ. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നാണ് ആർതർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഒറ്റവാക്കിൽ മെസ്സിയെ വിശേഷിപ്പിക്കാൻ ഈ ബ്രസീൽ താരത്തോട് പറഞ്ഞിരുന്നു. ഏലിയൻ അഥവാ അന്യഗ്രഹജീവി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മെസ്സിയെ ആർതർ ഒറ്റപ്പെടുന്നുണ്ട് എന്ന് തന്നെയാണ് ഈ വിശേഷണങ്ങളിൽ നിന്നും വ്യക്തമാവുക.
ബാഴ്സലോണയിൽ വെച്ച് ആർതറും മെസ്സിയും സഹതാരങ്ങളായിരുന്നു.ഇപ്പോൾ യുവന്റസിന്റെ താരമാണ് അദ്ദേഹം. ബ്രസീൽ നാഷണൽ ടീമിന് വേണ്ടി 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ നാഷണൽ ടീമിൽ നിന്നും പുറത്താണ്.