മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നു, പക്ഷേ അത് ചീറ്റിപ്പോയെന്ന് സമ്മതിച്ച് ഒർലാന്റോ താരം.

ക്യാപ്റ്റൻ ലിയോ മെസ്സി ഒരുതവണ കൂടി ഇന്റർമിയാമിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് അവരുടെ സ്റ്റേഡിയത്തിൽ നിന്നും നമുക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ലയണൽ മെസ്സി രണ്ട് ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാനും ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

ഫ്ലോറിഡ ഡെർബിയായിരുന്നു നടന്നിരുന്നത്. എന്നാൽ മെസ്സിക്ക് മുന്നിൽ ഒർലാന്റോ സിറ്റിക്ക് അടിപതറുകയായിരുന്നു. അവരുടെ താരമായ സെസാർ അരൗഹോ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ലയണൽ മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നുവെന്നും അത് ഫലം കണ്ടില്ല എന്നുമാണ് അരൗഹോ പറഞ്ഞത്.

മെസ്സിയെ തടയാൻ ഒരു ഫോർമുലയും ഇല്ല എന്നുള്ളത് ഒരുപാട് വർഷങ്ങൾ കൊണ്ട് തെളിഞ്ഞതാണ്.ഞങ്ങൾ ഞങ്ങളുടെ മികച്ചത് ചെയ്തു.തോൽവിയിൽ ദുഃഖമുണ്ട്. ലയണൽ മെസ്സിയെ തടയാൻ വേണ്ടി ഞങ്ങൾ ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിലേക്ക് പന്ത് എത്തുന്നത് പരമാവധി തടയുക എന്നതായിരുന്നു പ്ലാൻ.പക്ഷേ അത് ഫലം കണ്ടില്ല. ആ പ്ലാൻ നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അരൗഹോ പറഞ്ഞു.

തോൽവിയോടുകൂടി ഒർലാന്റോ കപ്പിൽ നിന്നും പുറത്തായി.അടുത്ത റൗണ്ടിൽ ഡല്ലാസ് എഫ്സിയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ. മെസ്സിയുടെ കാലുകളിൽ തന്നെയാണ് ഇന്റർ മിയാമിയുടെ പ്രതീക്ഷ.

inter miamiLionel Messi
Comments (0)
Add Comment