ഈ ട്രാൻസ്ഫർ മാർക്കറ്റിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വലിയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മിന്നും താരങ്ങളെ അവർ ടീമിലേക്ക് എത്തിച്ചു.കമ്മിൻസ്,സാദികു,താപ്പ,അൻവർ എന്നിവരെയെല്ലാം അവർ സ്വന്തമാക്കി കഴിഞ്ഞു.കൂട്ടത്തിലേക്ക് സഹൽ അബ്ദുസമദും ചേരും.
അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങളെ ഒഴിവാക്കാനും ഇപ്പോൾ മോഹൻ ബഗാൻ തീരുമാനിച്ചിട്ടുണ്ട്.ഹ്യൂഗോ ബോമസിനെ കൈമാറാൻ തന്നെയാണ് അവരുടെ തീരുമാനം. ഇതിനുപുറമേ തങ്ങളുടെ മൂന്ന് സൂപ്പർ താരങ്ങളിൽ ഒരാളെ വിൽക്കാനും മോഹൻ ബഗാൻ തീരുമാനിച്ചിട്ടുണ്ട്.ആഷിഖ് കുരുണിയൻ,ലിസ്റ്റൻ കൊളാക്കോ,മൻവീർ സിംഗ് എന്നീ താരങ്ങളിൽ ഒരാളെ എന്തായാലും ഒഴിവാക്കാൻ മോഹൻ ബഗാൻ തീരുമാനിച്ചു.
ആശിഷ് നേഗിയെ ഉദ്ധരിച്ചുകൊണ്ട് മോഹൻ ബഗാൻ ഹബ്ബാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ഇവിടെ ആഷിക് കുരുണിയൻ ക്ലബ്ബിൽ നിന്നും പുറത്തു പോകാൻ സാധ്യത അവശേഷിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഈ മലയാളി താരത്തിന് വേണ്ടി ശ്രമിക്കുമോ എന്നത് നോക്കി കാണേണ്ട കാര്യമാണ്.ലിസ്റ്റൻ കൊളാക്കോയിൽ ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ട് എന്നത് നേരത്തെ പുറത്തു വന്നിരുന്നു.
🚨🏅Out of Ashique Kuruniyan, Manvir Singh and Liston Colaco ONE will definitely move out of Mohun Bagan Squad.
— Mohun Bagan Hub (@MohunBaganHub) July 13, 2023
—@7negiashish #transfers #isl #mohunbagan pic.twitter.com/oKwNHcl5mu
കൊളാക്കോ,ബോമസ് എന്നിവരെ ടീമിലേക്ക് എത്തിക്കാൻ ഒഡീഷക്ക് താല്പര്യമുണ്ടെങ്കിലും അത് നടക്കാനുള്ള സാധ്യത വളരെ കുറവാണ്.ആശിഖിനെ ലഭിക്കുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും.മികച്ച ഫോമിലാണ് ഇപ്പോൾ താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി കഴിഞ്ഞ സാഫിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്നു.ഐഎസ്എല്ലിലെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയമുള്ള താരം ആഷിഖ്.