ലിയോ മെസ്സി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മിയാമിയുടെ ആരാധകർ എല്ലാവരും ആവേശത്തിലാണ്. കാരണം അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സ്വാധീനമാണ് മെസ്സി ചെലുത്തിയിട്ടുള്ളത്. മെസ്സി വരുന്നതിനു മുന്നേ നിരവധി തോൽവികൾ വഴങ്ങിയ മയാമി മെസ്സി കളിച്ചതിനുശേഷം ഒരു തോൽവി പോലും വഴങ്ങിയിട്ടില്ല.
ഇതിന് കാരണമാവുന്നത് ലയണൽ മെസ്സി തന്നെയാണ്.കാരണം മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. മെസ്സിയില്ലാത്ത മത്സരത്തിൽ പോലും ഇന്റർ മയാമി വിജയിച്ചു. മെസ്സിക്ക് പുറമേ ജോർഡി ആൽബയും ബുസ്ക്കെറ്റ്സും ഇന്റർ മയാമിൽ ഉണ്ട്.
ഈ ഇമ്പാക്ടിൽ മെസ്സിക്ക് മാത്രം ക്രെഡിറ്റ് നൽകുന്നതിനോട് എതിർ താരമായ ആഷ്‌ലി വെസ്റ്റ് വുഡിന് എതിർപ്പുണ്ട്. മറിച്ച് ബുസ്ക്കെറ്റ്സ് കൂടി ഇതിൽ പങ്കാളിയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്.ബുസ്ക്കെറ്റ്സ് ഇല്ലായിരുന്നുവെങ്കിൽ മെസ്സിക്ക് ഇങ്ങനെ തുടങ്ങാൻ സാധിക്കുമായിരുന്നില്ല എന്നാണ് പറഞ്ഞിട്ടുള്ളത്.എംഎൽഎസ് ക്ലബ്ബായ ഷാർലറ്റ് എഫ്സിയുടെ താരമാണ് ഇദ്ദേഹം.
ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് കൊണ്ടുവന്നതെല്ലാം ഇൻക്രെഡിബിൾ ആണ്. ഞാൻ പ്രീമിയർ ലീഗിൽ അവിശ്വസനീയ താരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്. പക്ഷേ ഞാൻ നേരിട്ട ഏറ്റവും മികച്ച താരം ലിയോ മെസ്സി തന്നെയാണ്.എന്നാൽ ബുസ്ക്കെറ്റ്സാണ് മധ്യനിരയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ മെസ്സിക്ക് ഇങ്ങനെ തിളങ്ങാൻ കഴിയുമായിരുന്നില്ല, ബുദ്ധിമുട്ട് ആയേനെ. മെസ്സിയെ കണ്ടെത്തുന്ന ഓരോ പാസുകളും അദ്ദേഹത്തിൽ നിന്നാണ് വരുന്നത്,ആഷ്ലി പറഞ്ഞു.
ഇന്റർ മയാമിയും ഷാർലറ്റ് എഫ്സിയും തമ്മിൽ ലീഗ്സ് കപ്പിൽ ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്.മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു.