സൂപ്പർ കപ്പും ഏഷ്യൻ കപ്പും,ബ്ലാസ്റ്റേഴ്സിന് നഷ്ടമാവുക മൂന്ന് താരങ്ങളെ,ഏറ്റവും കൂടുതൽ താരങ്ങൾ നഷ്ടമാവുകമോഹൻ ബഗാന്!
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തെ ആവേശത്തോടുകൂടിയാണ് ഉറ്റു നോക്കുന്നത്. എന്തെന്നാൽ ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്.ഓസ്ട്രേലിയ,സിറിയ, ഉസ്ബകിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
ജനുവരി പതിമൂന്നാം തീയതി ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.സ്‌ക്വാഡ് നേരത്തെ തന്നെ പരിശീലകൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേ സമയത്ത് തന്നെയാണ് കലിംഗ സൂപ്പർ കപ്പ് നടക്കുന്നത്. ഒഡീഷ്യയിൽ വെച്ചുകൊണ്ടാണ് സൂപ്പർ കപ്പ് അരങ്ങേറുന്നത്.
അതായത് ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സ്‌ക്വാഡിൽ ഉള്ള താരങ്ങളെ ക്ലബ്ബുകൾക്ക് സൂപ്പർ കപ്പിനുവേണ്ടി ലഭിക്കില്ല.അവരുടെ അഭാവത്തിലായിരിക്കും ക്ലബ്ബുകൾ കളിക്കുക. കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് താരങ്ങളെയാണ് നഷ്ടമായിട്ടുള്ളത്. പ്രതിരോധനിരയിലെ സൂപ്പർതാരമായ പ്രീതം കോട്ടാൽ, മുന്നേറ്റ നിര താരങ്ങളായ ഇഷാൻ പണ്ഡിത, രാഹുൽ കെപി എന്നീ 3 താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുള്ളത്.
ഈ താരങ്ങളുടെ അഭാവത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് കളിക്കുക.എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി ഏറ്റിരിക്കുന്ന ക്ലബ്ബ് മോഹൻ ബഗാനാണ്. അവരുടെ ഏഴ് താരങ്ങളെ അവർക്ക് നഷ്ടമായിട്ടുണ്ട്.രണ്ടാം സ്ഥാനത്ത് മുംബൈ സിറ്റി വരുന്നു. അവരുടെ ആറ് താരങ്ങൾ ഇന്ത്യയുടെ ദേശീയ ടീമിനോടൊപ്പം ആണ്.ഗോവ, ബംഗളൂരു എന്നിവർക്ക് മൂന്ന് വീതം താരങ്ങളെയും ഈസ്റ്റ് ബംഗാളിന് രണ്ട് താരങ്ങളെയും നഷ്ടമായിട്ടുണ്ട്.
ഒഡീഷ, ഹൈദരാബാദ് എന്നിവർക്ക് ഓരോ താരങ്ങളെ വീതമാണ് നഷ്ടമായിട്ടുള്ളത്. ഇവിടെ ഒഡീഷക്ക് കൃത്യമായ മുൻതൂക്കം സൂപ്പർ കപ്പിൽ ഉണ്ട്. കേവലം ഒരു താരത്തെ മാത്രമാണ് നഷ്ടമായിട്ടുള്ളത്.മാത്രമല്ല സ്വന്തം നാട്ടിൽ വച്ച് കൊണ്ടാണ് സൂപ്പർ കപ്പ് നടക്കുന്നത്. ശരിക്കും എല്ലാവിധ അഡ്വാന്റ്റേജുകളും ഇവിടെ ഒഡീഷക്ക് ഉണ്ട്. അവർക്ക് തന്നെയാണ് കിരീട സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.