ഇന്ത്യക്ക് ഇനി പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ടോ? എങ്ങനെയാണ് ഏഷ്യൻ കപ്പിന്റെ ഫോർമാറ്റ് വരുന്നത്?

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ശക്തരായ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇർവിൻ,ബോസ് എന്നിവർ നേടിയ ഗോളുകളാണ് ഓസ്ട്രേലിയക്ക് വിജയം നേടിക്കൊടുത്തത്.പക്ഷേ അവരെ വിറപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

പ്രത്യേകിച്ച് ഇന്ത്യയുടെ പ്രതിരോധനിര മികച്ച രീതിയിലായിരുന്നു കാര്യങ്ങളെ കൈകാര്യം ചെയ്തിരുന്നത്. എന്നിരുന്നാലും പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.പക്ഷേ ഈ തോൽവിയിൽ നിരാശപ്പെടാൻ ഒന്നുമില്ല.കാരണം ഒരുപാട് പോസിറ്റീവുകൾ ഈ മത്സരത്തിലുണ്ട്. അതിനേക്കാൾ ഉപരി ഇപ്പോഴും പ്രീ ക്വാർട്ടർ സാധ്യത ഇന്ത്യക്ക് സജീവമായി നിലനിൽക്കുന്നുണ്ട്.

ഏഷ്യൻ കപ്പിന്റെ ഫോർമാറ്റ് എങ്ങനെയാണ് വരുന്നത് എന്നത് നമുക്ക് ആദ്യമായി നോക്കാം.ആകെ 4 വീതം ടീമുകൾ ഉള്ള 6 ഗ്രൂപ്പുകളാണ് വരുന്നത്.അപ്പോൾ 24 ടീമുകൾ.അതിൽ 16 ടീമുകളാണ് പ്രീ ക്വാർട്ടറിൽ പ്രവേശിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ പ്രീ ക്വാർട്ടറിൽ പ്രവേശിക്കും. അതിനുശേഷം ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും.

അതായത് നല്ല രീതിയിൽ മൂന്നാം സ്ഥാനം നേടിയാൽ പോലും ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ ഉണ്ട്. ഇന്നലെ നടന്ന സിറിയ Vs ഉസ്ബക്കിസ്ഥാൻ മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്.അത് ഇന്ത്യക്ക് ഗുണകരമാവുകയാണ് ചെയ്യുക. മുകളിൽ പറഞ്ഞ രണ്ട് ടീമുകൾക്കെതിരെയാണ് ഇനി ഇന്ത്യക്ക് മത്സരങ്ങൾ അവശേഷിക്കുന്നത്. പരമാവധി പോയിന്റുകൾ നേടാൻ ശ്രമിക്കുക എന്നതാണ് ഇന്ത്യ ചെയ്യേണ്ടത്.

ഗ്രൂപ്പിലെ ഏറ്റവും കടുത്ത എതിരാളികളായ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം കഴിഞ്ഞു.ഉസ്ബക്കിസ്ഥാനും സിറിയയും ശക്തരാണെങ്കിലും ഇന്ത്യ മനസ്സുവെച്ചാൽ അവരെ അട്ടിമറിക്കാൻ വരെ സാധിച്ചേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയമെങ്കിലും നേടാൻ കഴിഞ്ഞാൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാനുള്ള വലിയ സാധ്യതകൾ അവശേഷിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി സാധ്യമായ അത്രയും പോയിന്റുകൾ നേടുക എന്നതാണ് ഇനി ഇന്ത്യയുടെ ദേശീയ ടീം ചെയ്യേണ്ടത്.

Asian Cupindian Football
Comments (0)
Add Comment