പൃഥ്വിരാജ് മാത്രമല്ല,ആസിഫ് അലിയും സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്നു!
കേരളത്തിലെ ഫുട്ബോൾ ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് സൂപ്പർ ലീഗ് കേരളക്ക് വേണ്ടിയാണ്. 6 ടീമുകൾ പങ്കെടുക്കുന്ന ഒരു കോമ്പറ്റീഷനാണ് ഇത്. ഇതിന്റെ ലോഞ്ചിങ് നേരത്തെ നടന്നിരുന്നു.കണ്ണൂർ വാരിയേഴ്സ്, കാലിക്കറ്റ് എഫ്സി,മലപ്പുറം എഫ്സി, തൃശ്ശൂർ മാജിക്,ഫോഴ്സാ കൊച്ചി, തിരുവനന്തപുരം കൊമ്പൻ എഫ്സി എന്നിവരാണ് ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്ന ടീമുകൾ.
ഇതിനുവേണ്ടി ടീമുകൾ ഇപ്പോൾ സജ്ജമാവുകയാണ്. മുൻപ് ചെന്നൈയിൻ എഫ്സി പരിശീലിപ്പിച്ച ഗ്രിഗറിയാണ് മലപ്പുറം എഫ്സിയുടെ പരിശീലകനായി കൊണ്ട് എത്തിയിരിക്കുന്നത്. അനസ് എടത്തൊടികയെ മലപ്പുറം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കാലിക്കറ്റ് എഫ്സി മുൻ ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ടിനെ കൊണ്ട് വന്നു.സികെ വിനീത് തൃശ്ശൂർ മാജിക്കിലേക്കും വിക്ടർ മോങ്കിൽ മലപ്പുറത്തേക്കും എത്തും എന്നുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്.
ഫോഴ്സാ കൊച്ചിയുടെ സഹ ഉടമസ്ഥരാണ് ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരനും അദ്ദേഹത്തിന്റെ ഭാര്യയായ സുപ്രിയ മേനോനും.ഇതും സൂപ്പർ ലീഗ് കേരളയുടെ ആകർഷണങ്ങളിൽ ഒന്നാണ്.ഇതിന് പുറമെ മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വന്നു. മറ്റൊരു പ്രമുഖ നടനായ ആസിഫ് അലിയും ഈ ലീഗിന്റെ ഭാഗമാകുന്നുണ്ട്.കണ്ണൂർ വാരിയേഴ്സിന്റെ സഹ ഉടമസ്ഥരിൽ ഒരാൾ ഇദ്ദേഹം ആയിരിക്കും.അദ്ദേഹം ഈ ടീമിൽ നിക്ഷേപിക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇത് കൂടുതൽ ആരാധകരെ ഈ ലീഗിലേക്ക് ആകർഷിച്ചേക്കും.കേരള ഫുട്ബോൾ അസോസിയേഷൻ ആണ് ഈ കോമ്പറ്റീഷൻ നടത്തുന്നത്. എന്നാണ് തുടങ്ങുക എന്ന കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഏതായാലും മലയാളി ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു വാർത്തയാണ്.