ഫ്രണ്ട്ലി..മടങ്ങി വരവ്.. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ച് അസിസ്റ്റന്റ് കോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത് കൊൽക്കത്തയിലാണ്. ഡ്യൂറന്റ് കപ്പിൽ നേരത്തെ തന്നെ ക്ലബ്ബ് പുറത്തായിരുന്നു. എന്നിരുന്നാലും കൊൽക്കത്തയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അതായത് പുതിയ ട്രെയിനിങ് ഗ്രൗണ്ടിന്റെ വർക്ക് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഡുറന്റ് കപ്പിന് ശേഷവും അവിടെത്തന്നെ തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.

ക്ലബ്ബിന്റെ ഭാവി പ്ലാനുകൾ എന്തൊക്കെയാണ് എന്നുള്ളത് അസിസ്റ്റന്റ് പരിശീലകനായ ബിയോൺ വെസ്റ്റ്ട്രോമ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വീഡിയോ അദ്ദേഹം പങ്കുവെക്കുകയായിരുന്നു. ക്ലബ്ബിന്റെ അപ്ഡേറ്റുകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് രണ്ട് സൗഹൃദ മത്സരങ്ങളാണ് അവിടെ വെച്ചുകൊണ്ട് കളിക്കുന്നത്. കൊൽക്കത്തയിലെ ക്ലബ്ബുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിക്കുക.

വരുന്ന ഞായറാഴ്ചയോടുകൂടി ഈ സൗഹൃദ മത്സരങ്ങൾ അവസാനിക്കും.തിങ്കളാഴ്ച്ച കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് യാത്ര തിരിക്കും എന്നൊക്കെയാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. വരുന്ന തിങ്കളാഴ്ച തന്നെയാണ് ക്ലബ്ബ് അംഗങ്ങൾ കൊച്ചിയിൽ എത്തുക.ഈ സീസണിൽ ആദ്യമായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തുന്നത്.ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ എത്തിയിരുന്നില്ല.

അതായത് ഇത്തവണ പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് നടത്തിയത് തായ്ലാന്റിൽ വെച്ചു കൊണ്ടായിരുന്നു. താരങ്ങളും പരിശീലക സംഘവും നേരിട്ട് തായ്‌ലാൻഡിലേക്ക് വരികയായിരുന്നു ചെയ്തിരുന്നത്.ഏകദേശം ഒരു മാസത്തോളം അവിടെ ചെലവഴിച്ചിട്ടുണ്ട്. അതിനുശേഷം നേരിട്ട് ഡുറന്റ് കപ്പിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തുകയായിരുന്നു.അതിനുശേഷമാണ് ഇപ്പോൾ കൊച്ചിയിലേക്ക് വരുന്നത്.

ഈ സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ചുകൊണ്ടാണ് കളിക്കുക. സെപ്റ്റംബർ പതിനഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.വിജയിച്ചുകൊണ്ട് ക്ലബ്ബ് സീസണിന് തുടക്കം കുറിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Björn WesströmKerala Blasters
Comments (0)
Add Comment