ആസ്റ്റൻ വില്ലയിൽ പറഞ്ഞ വാക്ക് പാലിച്ചു,എമി ഹീറോയാടാ ഹീറോ!

ആസ്റ്റൻ വില്ല കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് സമനില വഴങ്ങുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.ഇതോടുകൂടി അടുത്ത ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത കരസ്ഥമാക്കാൻ ആസ്റ്റൻ വില്ലക്ക് കഴിഞ്ഞിട്ടുണ്ട്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് വില്ല ഇപ്പോൾ ഉള്ളത്.37 മത്സരങ്ങളിൽ നിന്ന് 68 പോയിന്റാണ് അവരുടെ സമ്പാദ്യം.വില്ല കൂടാതെ മാഞ്ചസ്റ്റർ സിറ്റി,ആഴ്സണൽ, ലിവർപോൾ എന്നിവരാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്.ആസ്റ്റൻ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത കരസ്ഥമാക്കുമ്പോൾ അവരുടെ അർജന്റൈൻ ഗോൾകീപ്പറായ എമിലിയാനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.

ആസ്റ്റൻ വില്ലയെ ചാമ്പ്യൻസ് ലീഗിൽ എത്തിച്ച് ആ കോമ്പറ്റീഷനിൽ പങ്കെടുക്കണമെന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് എമി പറഞ്ഞിരുന്നു. പറഞ്ഞ വാക്ക് ഒരിക്കൽ കൂടി അദ്ദേഹം പാലിച്ചിട്ടുണ്ട്.വില്ല ചാമ്പ്യൻസ് ലീഗിൽ എത്തുമ്പോൾ അതിൽ നിർണായക പങ്കുവഹിക്കാൻ ഈ ഗോൾ കീപ്പർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായില്ല എമി പറഞ്ഞ കാര്യങ്ങൾ ചെയ്തു കാണിക്കുന്നത്.

ലയണൽ മെസ്സിക്ക് ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കലാണ് തന്റെ ലക്ഷ്യമെന്ന് എമി പറഞ്ഞിരുന്നു.കോപ അമേരിക്കയിൽ മികച്ച പ്രകടനം നടത്തി അദ്ദേഹം ആ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നീട് വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാവലാണ് തന്റെ ലക്ഷ്യമെന്ന് എമി പ്രഖ്യാപിച്ചിരുന്നു. ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയത് ഈ അർജന്റൈൻ ഗോൾ കീപ്പർ ആയിരുന്നു.

ഇതിന് പിന്നാലെയാണ് വില്ലക്കൊപ്പം അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ പോകുന്നത്.ചാമ്പ്യൻസ് ലീഗിലെ വില്ലയുടെ പ്രകടനം എങ്ങനെയായിരിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ArgentinaAston villaEmiliano Martinez
Comments (0)
Add Comment