ഒരു ടോപ്പ് ടീമിനെ പോലെയാണ് ഇന്ത്യ കളിച്ചത്, ഞങ്ങൾ നന്നായി ബുദ്ധിമുട്ടി: ഇന്ത്യയെ പ്രശംസിച്ച് ഗോളടിച്ച താരം.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ആദ്യ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നായ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു.ഇർവിൻ,ജോർദാൻ ബോസ് എന്നിവർ നേടിയ ഗോളുകളാണ് ഓസീസിന് വിജയം സമ്മാനിച്ചത്. പക്ഷേ മത്സരത്തിൽ ഇന്ത്യ മികച്ച പോരാട്ടി വീര്യമാണ് പുറത്തെടുത്തത്.
ഓസ്ട്രേലിയയിലേക്ക് നല്ല വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് ഇന്ത്യയുടെ ഡിഫൻസ് അവർക്ക് നല്ല ബുദ്ധിമുട്ട് സൃഷ്ടിച്ചു. മത്സരഫലം അനുകൂലമല്ലെങ്കിലും മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമായ പല കാര്യങ്ങളുമുണ്ട് എന്നത് ആരാധകർക്ക് സന്തോഷകരമായ ഒരു കാര്യമാണ്.
മത്സരശേഷം ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ഓസ്ട്രേലിയയുടെ ഗോൾ സ്കോററായ ഇർവിൻ രംഗത്ത് വന്നിട്ടുണ്ട്.ഇന്ത്യ ഒരു ടോപ്പ് ഏഷ്യൻ ടീമിനെ പോലെയാണ് കളിച്ചത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ത്യ തങ്ങൾക്ക് വെല്ലുവിളി ആയെന്നും ഗോളടിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വന്നുവെന്നും ഇർവിൻ പറഞ്ഞിട്ടുണ്ട്.മത്സരശേഷമുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ഡീപ് ആയി കൊണ്ടാണ് ഇന്ത്യ ഇന്ന് കളിച്ചത്,ഇത്തരത്തിലുള്ള ഒരു ടീമിനെതിരെ ഗോളടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഞങ്ങൾ ക്ഷമയോടുകൂടി പോരാടി.അസാധാരണമായ ഒരു പ്രകടനമാണ് ഇന്ത്യ ഇന്ന് പുറത്തെടുത്തത്. അവർ എല്ലാം സമർപ്പിച്ചു കളിക്കുകയായിരുന്നു.എല്ലാ ക്രെഡിറ്റും അവർക്ക് തന്നെ ഉള്ളതാണ്.ഒരു ടോപ്പ് ഏഷ്യൻ ടീമിനെ പോലെയാണ് ഇന്ത്യ ഞങ്ങളെ ഇന്ന് പരീക്ഷിച്ചത്.അവർ വളരെയധികം വെല്ലുവിളി ഉയർത്തി. പക്ഷേ ഞങ്ങൾ നല്ല രൂപത്തിൽ തന്നെ ഇതിനെ കൈകാര്യം ചെയ്തു,ഇതാണ് ഓസ്ട്രേലിയൻ താരം പറഞ്ഞത്.
ഇന്ത്യ ഇനി തങ്ങളുടെ അടുത്ത മത്സരത്തിൽ ഉസ്ബകിസ്ഥാനെയാണ് നേരിടുക.ജനുവരി പതിനെട്ടാം തീയതിയാണ് ആ മത്സരം നടക്കുക. സിറിയയും ഉസ്ബക്കിസ്ഥാനും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്കാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കുക.