അവസാനനിമിഷം സൂപ്പർതാരത്തിനായി ഓഫർ നൽകി ബ്ലാസ്റ്റേഴ്സ്,പക്ഷേ..?

ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ മാർക്കറ്റ് ഇന്നലത്തോടുകൂടി ക്ലോസ് ചെയ്തിട്ടുണ്ട്.പക്ഷേ ട്രാൻസ്ഫർ വിൻഡോ അടച്ചെങ്കിലും സൈനിങ്ങുകൾ ഇനിയും നടക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഫ്രീ ഏജന്റ്മാരായ താരങ്ങളെ ക്ലബ്ബുകൾക്ക് കൊണ്ടുവരാൻ സാധിക്കും. ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മുന്നേറ്റങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല.

മികച്ച മൂന്ന് വിദേശ താരങ്ങളെ ക്ലബ്ബ് കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഡൊമസ്റ്റിക് സൈനിങ്ങുകളുടെ കാര്യത്തിൽ ആരാധകർക്ക് നിരാശ മാത്രമാണ് ഉള്ളത്. എന്തെന്നാൽ മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നുള്ളതു വാസ്തവമാണ്. ഗോൾ കീപ്പിംഗ് പൊസിഷൻ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ശക്തിപ്പെടുത്തിയിട്ടുള്ളത്.ബാക്കിയുള്ള പല പൊസിഷനുകളും ദുർബലമാണെങ്കിലും താരങ്ങളെ എത്തിക്കാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.

സമീപകാലത്ത് മധ്യനിരയിലെ രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. കഴിഞ്ഞ സമ്മറിലായിരുന്നു സഹൽ ക്ലബ്ബ് വിട്ടത്.ഈ സമ്മറിൽ ജീകസണും ക്ലബ്ബ് വിട്ടു.നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ദുർബലമാണ്. ഡ്യൂറന്റ് കപ്പിൽ നിന്നും പുറത്തായതിനു ശേഷം അക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ക്ലബ്ബിന് ലഭിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുടെ സൂപ്പർ താരമായ നിഖിൽ പ്രഭുവിന് വേണ്ടി ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു.അദ്ദേഹത്തിന് വേണ്ടി 80 ലക്ഷം രൂപയായിരുന്നു ട്രാൻസ്ഫർ ഫീ ആയികൊണ്ട് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തിരുന്നത്.എന്നാൽ അത് ഫലം കണ്ടില്ല.അദ്ദേഹത്തെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പഞ്ചാബ് അറിയിക്കുകയായിരുന്നു.ഇതോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ ആ നീക്കം വിഫലമാവുകയും ചെയ്തു.

മധ്യനിര ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബോധ്യമാണ്. പക്ഷേ അതിനുവേണ്ടിയുള്ള തുടക്കങ്ങൾ ആദ്യം തൊട്ടേ ഉണ്ടായിരുന്നില്ല.വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാൻ വൈകിയത് ഒരർത്ഥത്തിൽ ഇതിന് കാരണമായി എന്ന് പറയാം.ബാക്കിയുള്ള ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം ലഭിക്കാതെ വരികയായിരുന്നു. അതുകൊണ്ടുതന്നെയാണ് കൂടുതൽ സൈനിങ്ങുകൾ ഒന്നും ഇത്തവണ നടക്കാതെ പോയതും.ഇക്കാര്യത്തിൽ സ്പോർട്ടിംഗ് ഡയറക്ടർക്കും മാനേജ്മെന്റിനും വിമർശനങ്ങൾ ഏറെയാണ്.

KbfcTransfer Rumour
Comments (0)
Add Comment