കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ ഒരു വിജയമാണ് കഴിഞ്ഞ മത്സരത്തിൽ കൊച്ചിയിൽ വെച്ചുകൊണ്ട് നേടിയത്.ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് തോൽവിയെ അഭിമുഖീകരിച്ചിരുന്നു.ആദ്യം ഗോൾ വഴങ്ങിയത് ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.പക്ഷേ പിന്നീട് ക്ലബ്ബ് പൂർവ്വാധികം ശക്തിയോടുകൂടി തിരികെ വന്നു.നോഹ,പെപ്ര എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ അവസാനത്തിൽ ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. പ്രത്യേകിച്ച് സബ്സ്റ്റിറ്റ്യൂഷനുകൾ വന്നതിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ പ്രകടന മികവ് മാറുകയായിരുന്നു.കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ക്ലബ്ബിന് കഴിഞ്ഞു.അതുകൊണ്ടുതന്നെയാണ് ആ ഗോളുകൾ പിറന്നിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ ഇക്കാര്യം നിരീക്ഷിക്കുകയും ചെയ്തു.
മത്സരത്തിൽ ഈസ്റ്റ് ബംഗാളിനേക്കാൾ മികച്ച പ്രകടനം നടത്തിയത് നമ്മൾ തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് അവസാനത്തെ 30 മിനുട്ടിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെന്നും അതാണ് വിജയം നേടിത്തന്നത് എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളെ കാണുന്ന വേളയിലാണ് സ്റ്റാറേ മത്സരത്തെ വിലയിരുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ മത്സരത്തിന്റെ മുഴുവൻ സമയത്തെയും പ്രകടനം എടുത്തു പരിശോധിച്ചാൽ ഞങ്ങൾ തന്നെയാണ് എതിരാളുകളെക്കാളും മികച്ച് നിന്നിട്ടുള്ളത്. ഒരു കരുത്തരായ എതിരാളികൾക്കെതിരെയാണ് ഞങ്ങൾ കളിച്ചത്. മത്സരവും കടുത്തതായിരുന്നു. പക്ഷേ അവസാനത്തെ 30 മിനിറ്റിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തി. അത് തന്നെയാണ് വിജയത്തിന് കാരണമായിട്ടുള്ളതും ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനത്തിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഫിനിഷിങ്ങിലെ പ്രശ്നങ്ങളാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.അല്ലായിരുന്നുവെങ്കിൽ കൂടുതൽ ഗോളുകൾ നേടാൻ ക്ലബ്ബിന് സാധിക്കുമായിരുന്നു.ഏതായാലും അടുത്ത മത്സരത്തിൽ ഇതിനേക്കാൾ മികച്ച പ്രകടനം ക്ലബ്ബ് നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.