Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എതിരാളികളെ ബഹുദൂരം പിന്നിലാക്കി,ഒന്നാം സ്ഥാനം കയ്യടക്കി വെച്ച് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും.

1,378

ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശമല്ലാത്ത ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. ആകെ കളിച്ച 9 മത്സരങ്ങളിൽ 5 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടി വന്നു.കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട രണ്ടു മത്സരങ്ങളും എവേ മത്സരങ്ങളായിരുന്നു.

സ്വന്തം മൈതാനത്തെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം ക്ലബ്ബിന്റെ ആരാധകർ തന്നെയാണ്. മുഴുവൻ സമയവും ആർപ്പുവിളിക്കുന്ന ആരാധകർ വലിയ ആവേശവും പ്രചോദനവുമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നൽകുന്നത്. ഇപ്പോഴിതാ ആരാധകരുടെ കാര്യത്തിൽ മറ്റൊരു ഇന്ത്യൻ ക്ലബ്ബിനും ബ്ലാസ്റ്റേഴ്സിനെ തകർക്കാനാവില്ല എന്നത് ഒരിക്കൽ കൂടി തെളിഞ്ഞിട്ടുണ്ട്.6 റൗണ്ടുകൾ പൂർത്തിയായതിനു ശേഷമുള്ള ആരാധകരുടെ അറ്റൻഡൻസിന്റെ കണക്കുകൾ ആണ് പുറത്തേക്ക് വന്നിട്ടുള്ളത്.

ആകെ 6 മത്സരങ്ങളിൽ നിന്ന് 183,186 കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മൈതാനമായ കൊച്ചി കലൂരിൽ എത്തിയിട്ടുള്ളത്.ഒന്നാം സ്ഥാനം ബ്ലാസ്റ്റേഴ്സിന്റെ കൈവശം തന്നെയാണ്. ശരാശരി 30531 ഓരോ മത്സരത്തിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തുന്നു.ഈ സീസണിലെ ഏറ്റവും ഉയർന്ന അറ്റൻഡൻസ് കൊച്ചിയിൽ 34911 ആണ്.

ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് വരുന്നത് ജംഷെഡ്പൂർ എഫ്സിയാണ്. വലിയ ആരാധക പിന്തുണ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.92820 ആണ് 6 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആകെ ജംഷഡ്പൂരിന്റെ മത്സരം വീക്ഷിക്കാൻ വേണ്ടി അവരുടെ സ്റ്റേഡിയത്തിൽ ആരാധകർ.23190ആണ് ഏറ്റവും ഉയർന്ന അറ്റൻഡൻസ്. അതേസമയം ഇവരെക്കാൾ കുറഞ്ഞ മത്സരം കളിച്ച മോഹൻ ബഗാൻ തൊട്ട് പിറകിലുണ്ട്.78925 ആണ് ഇതുവരെയുള്ള അറ്റൻഡൻസ്.ഇവർ മത്സരം കുറച്ചാണ് സ്വന്തം മൈതാനത്ത് കളിച്ചിട്ടുള്ളത്.29552 ആണ് ഏറ്റവും ഉയർന്ന അറ്റൻഡൻസ്.

ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിലാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. സ്വന്തം മൈതാനത്ത് പരമാവധി പോയിന്റുകൾ കളക്ട് ചെയ്യുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.അതിന് സാധിക്കുന്നുമുണ്ട്. പക്ഷേ വിജയിക്കാൻ സാധിക്കുമായിരുന്ന ചില മത്സരങ്ങളിൽ സമനില വഴങ്ങിയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.