VAR ലേക്കുള്ള ആദ്യത്തെ പടി,AVRS ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടുവരാൻ AIFF,കത്തയച്ചു!
ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങ് എന്നും ഒരു വിവാദ വിഷയമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരത്തിന് ഏറ്റവും കൂടുതൽ കോട്ടം തട്ടിക്കുന്നത് മോശം റഫറിംഗ് തന്നെയാണ്.കഴിഞ്ഞ സീസണിൽ അതിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ച ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്.ഈ സീസണിലും ബ്ലാസ്റ്റേഴ്സും ആരാധകരും വുക്മനോവിച്ചും ഇതിനെതിരെ നിരന്തരം സംസാരിച്ചിരുന്നു.
ഇപ്പോൾ AIFFഉം പ്രസിഡണ്ടായ കല്യാൺ ചൗബേയും കണ്ണ് തുറന്നിട്ടുണ്ട്. ഒരുപാട് കാലം ഈ മോശം റഫറിയിങ് തുടരാനാവില്ല എന്നുള്ളത് ഈ പ്രസിഡന്റ് തന്നെ അറിയിച്ചിരുന്നു. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാൻ വേണ്ടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിന് പുതിയ മാർഗം അവർ കണ്ടെത്തിയിട്ടുണ്ട്.
വീഡിയോ അസിസ്റ്റന്റ് റഫറി അഥവാ VAR സിസ്റ്റം കൊണ്ടുവരണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാൽ ഇതിലെ സാമ്പത്തിക ചിലവുകൾ വലിയ രൂപത്തിലുള്ളതാണ്. അതേസമയം VAR ലേക്കുള്ള ആദ്യത്തെ പടിയായി കൊണ്ട് AVRS കൊണ്ടുവരാൻ AIFF ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ട്രയലിൽ പങ്കെടുക്കാനുള്ള സാധ്യതകൾ തേടി AIFF ഇപ്പോൾ IFAB നെ സമീപിച്ചിട്ടുണ്ട്.
ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡാണ് AVRS ന്റെ ട്രയലിൽ ഇന്ത്യയെ ഉൾപ്പെടുത്തുമോ എന്നത് തീരുമാനിക്കുക. അഡീഷണൽ വീഡിയോ റിവ്യൂ സിസ്റ്റം എന്നാണ് AVRS എന്നറിയപ്പെടുന്നത്.VAR സിസ്റ്റത്തിന് ഏറെക്കുറെ സമാനമാണ് ഇത്.VAR റൂമിന് പകരം AI ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയാണ് AVRS പ്രവർത്തിക്കുക. ഇത് നടപ്പിലാക്കിയാൽ റഫറിമാർക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.
സാമ്പത്തിക ചിലവുകൾ കാരണമാണ് ഇന്ത്യക്ക് VAR നടപ്പിലാക്കാൻ സാധിക്കാത്തത്. ഫിഫ നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ നടപ്പിലാക്കാൻ വലിയ ചിലവ് വരുന്നുണ്ട്. ലോകത്ത് കുറഞ്ഞ രാജ്യങ്ങളിൽ മാത്രമാണ് VAR സിസ്റ്റം ഉള്ളത്.ഏതായാലും കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ AVRS തങ്ങളെ സഹായിക്കുമെന്ന് കല്യാൺ ചൗബേ പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ ഉള്ളത്.