ആയുഷ് അധികാരിയെ കൊടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന് എന്ത് കിട്ടി?
കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തെ കൂടി ഈ ട്രാൻസ്ഫറിൽ മറ്റൊരു ക്ലബ്ബിന് കൈമാറിയിരുന്നു.മിഡ്‌ഫീൽഡിലെ ഇന്ത്യൻ യുവ സാന്നിധ്യം ആയുഷ് അധികാരിയെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിയാണ് ഈ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.
ഈ ട്രാൻസ്ഫറിന്റെ കൂടുതൽ വിശദാംശങ്ങൾ ഖേൽ നൗ പുറത്തുവിട്ടു കഴിഞ്ഞു. അതായത് ചെന്നൈയിൻ എഫ്സി മൂന്നുവർഷത്തെ കരാറാണ് ആയുഷിന് നൽകിയിട്ടുള്ളത്. 50 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. ഇത്രയും വിവരങ്ങളാണ് ഖേൽ നൗ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Thank you, Blasters family. Will be forever grateful for the memories. 💛#KeralaBlasters #AA pic.twitter.com/ZERdfb2JVY
— Ayush Adhikari (@Ayush_adhikari_) July 20, 2023
22 വയസ്സ് മാത്രമുള്ള ആയുഷ് 2020ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്.2024 വരെ അദ്ദേഹത്തിന് കോൺട്രാക്ട് ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 30 മത്സരങ്ങൾ ഈ താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 21 മത്സരങ്ങളാണ് കരിയറിൽ ആയുഷ് കളിച്ചിട്ടുള്ളത്.