മോശം പ്രകടനം കാരണമാണോ അസ്ഹറിനെ പുറത്താക്കിയത്? പരിശീലകൻ വ്യക്തമാക്കുന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻസിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു ഗോൾ വഴങ്ങിയതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് തിരികെ എത്തിയത്.പെപ്ര,ജീസസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു.സച്ചിന് പകരം ഗോൾകീപ്പിംഗ് പൊസിഷനിൽ സോം കുമാർ വന്നു.സെന്റർ ബാക്ക് പൊസിഷനിൽ ഡ്രിൻസിച്ച് ഉണ്ടായിരുന്നില്ല.അഡ്രിയാൻ ലൂണ സ്റ്റാർട്ട് ചെയ്തിരുന്നു. കൂടാതെ മധ്യനിരയിൽ ഡാനിഷ് ഉണ്ടായിരുന്നില്ല. പകരം അസ്ഹറായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്.
എന്നാൽ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അസ്ഹറിന് കഴിഞ്ഞിരുന്നില്ല. ഒരുപാട് മിസ് പാസ്സുകൾ അദ്ദേഹം വരുത്തി വെച്ചിരുന്നു.ബോൾ കൺട്രോളിങ് ഉണ്ടായിരുന്നില്ല.അങ്ങനെ തൊട്ടതെല്ലാം അദ്ദേഹത്തിന് പിഴക്കുകയായിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. പകരം ഡാനിഷിനെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇറക്കുകയായിരുന്നു.
മോശം പ്രകടനം കാരണമാണോ അസ്ഹറിനെ നേരത്തെ തന്നെ പിൻവലിച്ചത് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.അല്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. മറിച്ച് പരിക്ക് കാരണമാണ് അദ്ദേഹത്തെ പിൻവലിച്ചത് എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അസ്ഹറിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ.
ഏതായാലും പകരക്കാരനായി ഇറങ്ങിയ ഡാനിഷ് മികച്ച പ്രകടനമാണ് മത്സരത്തിൽ നടത്തിയിട്ടുള്ളത്.അത് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് ഗുണം ചെയ്യുകയും ചെയ്തു. ഏതായാലും ഈ വിജയം ഏറെ കോൺഫിഡൻസ് നൽകുന്ന ഒന്നാണ്. കരുത്തരായ ബംഗളൂരു എഫ്സിയാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ.