തിയ്യതിയും സമയവും കുറിച്ചു  കഴിഞ്ഞു,ഇനി ബാലൺഡി’ഓർ അങ്കം,ഇത്തവണ പുതിയ രണ്ട് അവാർഡുകളും!

2024 ബാലൺ ഡി’ഓർ അഥവാ ഇത്തവണത്തെ ബാലൺ ഡി’ഓർ അവരുടെ 68 ആമത് എഡിഷനാണ്.67ആം എഡിഷൻ ബാലൺഡി’ഓർ നേടിയത് ലയണൽ മെസ്സിയാണ്.ഏർലിംഗ് ഹാലന്റിനെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സി എട്ടാംതവണയും ബാലൺ ഡി’ഓർ നേടിയിരുന്നത്. ഏറ്റവും കൂടുതൽ തവണ നേടിയ താരം എന്ന റെക്കോർഡിന് ഉടമ മെസ്സി തന്നെയാണ്.

ഈ വർഷത്തെ ബാലൺ ഡി’ഓർ എന്ന് നൽകും എന്നത് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 28ആം തീയതിയാണ് ബാലൺ ഡി’ഓർ സെറിമണി നടക്കുക. പതിവുപോലെ പാരീസിൽ വെച്ചുകൊണ്ട് തന്നെയാണ് ഈ ചടങ്ങ് അരങ്ങേറുക.ഇത്തവണ 2 അവാർഡുകൾ കൂടി പുതുതായി അവർ ചേർത്തിട്ടുണ്ട്. അങ്ങനെ ആകെ 10 അവാർഡുകളാണ് നൽകപ്പെടുന്നത്.

വിമൻസ് കോച്ച് ഓഫ് ദി ഇയർ,മെൻസ് കോച്ച് ഓഫ് ദി ഇയർ എന്നിവയൊക്കെയാണ് പുതുതായി പ്രഖ്യാപിച്ച രണ്ട് അവാർഡുകൾ. മികച്ച പുരുഷ താരത്തിനുള്ള ബാലൺഡി’ഓർ, മികച്ച വനിതാ താരത്തിനുള്ള ബാലൺഡി’ഓർ, ഈ വർഷത്തെ മികച്ച പുരുഷ ക്ലബ്ബ്, ഈ വർഷത്തെ മികച്ച വനിത ക്ലബ്ബ്, ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി, ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുള്ള ഗെർഡ് മുള്ളർ ട്രോഫി, മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി, സാമൂഹ്യ സേവനത്തിനുള്ള സോക്രട്ടീസ് അവാർഡ്, മികച്ച പുരുഷ പരിശീലകൻ,മികച്ച വനിതാ പരിശീലകൻ എന്നീ പുരസ്കാരങ്ങളാണ് ഇത്തവണ ആകെ സമ്മാനിക്കപ്പെടുന്നത്.

ബാലൺ ഡി’ഓർ പവർ റാങ്കിങ്ങുകൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.റയൽ താരമായ വിനീഷ്യസ് ജൂനിയർ ഒന്നാം സ്ഥാനത്തും അദ്ദേഹത്തിന്റെ സഹതാരമായ ബെല്ലിങ്ങ്ഹാം രണ്ടാം സ്ഥാനത്തുമാണ് വരുന്നത്.യുറോ,കോപ എന്നിവയ്ക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന പവർ റാങ്കിങ് ആയിരിക്കും കൂടുതൽ സ്വാധീനം ചെലുത്തുക. നിലവിൽ ഈ രണ്ട് റയൽ താരങ്ങൾക്ക് തന്നെയാണ് സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Ballon d'orFrance Football
Comments (0)
Add Comment